Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jan 2016 3:05 PM IST Updated On
date_range 12 Jan 2016 3:05 PM ISTവെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഇന്ന്് ഭൂമി പിടിച്ചെടുക്കല്‍ സമരം
text_fieldsbookmark_border
ആലപ്പുഴ: വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച കോമളപുരത്ത് നൂറുകണക്കിന് ഭൂരഹിതര്‍ പങ്കെടുത്ത് ഭൂമി പിടിച്ചെടുക്കല്‍ സമരം നടക്കും. കോമളപുരം വില്ളേജിലെ 40 ഏക്കര്‍ വരുന്ന ടാറ്റാവെളിയിലാണ് സമരം നടക്കുന്നത്. രേഖകളില്‍ റവന്യൂ ഭൂമിയാണെങ്കിലും ഈ ഭൂമി ഹിന്ദുസ്ഥാന്‍ ലിവര്‍ എന്ന കമ്പനിയാണ് ഇപ്പോള്‍ കൈവശം വെച്ചിരിക്കുന്നത്. ഭൂമിയുടെ കാവല്‍ക്കാരായി ഒരു കുടുംബത്തെ ഇവര്‍ ഇവിടെ താമസിപ്പിച്ചിട്ടുണ്ട്. ആയിരക്കണക്കിന് ആളുകള്‍ ജില്ലയില്‍ ഭൂമിയും വീടും ഇല്ലാതെ ദുരിതം അനുഭവിക്കുമ്പോഴാണ് ഈ കള്ളക്കളി. ഭൂരഹിതര്‍ക്കെല്ലാം ഭൂമി നല്‍കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന സീറോ ലാന്‍ഡ്ലസ് പദ്ധതിയില്‍ ജില്ലയില്‍ 17,142 അപേക്ഷയാണ് ഉണ്ടായിരുന്നത്. അതില്‍നിന്ന് 14,163 പേരെ സര്‍ക്കാര്‍ തന്നെ തെരഞ്ഞെടുത്തു. എന്നിട്ടും ഈ ലിസ്റ്റില്‍നിന്ന് 152 പേര്‍ക്ക് മാത്രമാണ് ഇതുവരെ പട്ടയം ലഭിച്ചത്. ഇതില്‍ പലര്‍ക്കും ഇതുവരെ ഭൂമി ലഭിച്ചിട്ടുമില്ല. ഇത്തരം സാഹചര്യത്തിലാണ് സംസ്ഥാനവ്യാപക സമരത്തിന്‍െറ ഭാഗമായി കോമളപുരത്തെ ഭൂമിയും ഒരു ദിവസത്തേക്ക് പിടിച്ചെടുക്കുന്നത്. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്‍റ് പ്രേമ ജി. പിഷാരടി സമരം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്‍റ് മോഹന്‍ സി. മാവേലിക്കര, സെക്രട്ടറി എം.എച്ച്. ഉവൈസ്, നാസര്‍ ആറാട്ടുപുഴ, അബൂബക്കര്‍ വടുതല, സജീബ് ജലാല്‍, സുനില്‍, ജസ്റ്റിന്‍, സുനിത, ജോസഫ് കടക്കരപ്പള്ളി, ഹാരിസ് തുടങ്ങിയവര്‍ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story