Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകൈയേറ്റം...

കൈയേറ്റം ഒഴിപ്പിക്കാന്‍ സര്‍വെ തുടങ്ങി

text_fields
bookmark_border
അങ്കമാലി: പഴയമാര്‍ക്കറ്റ് റോഡ് സ്ഥലം അളന്ന് തിട്ടപ്പെടുത്തി വികസിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചു. വ്യാഴാഴ്ച രാവിലെ വന്‍ പൊലീസ് സന്നാഹത്തോടെ ജില്ലാ സര്‍വേ സൂപ്രണ്ട് കെ. റഷീദ്, ആലുവ താലൂക്ക് തഹസില്‍ദാര്‍ കെ. ചന്ദ്രശേഖരന്‍ നായര്‍, അഡീഷനല്‍ തഹസില്‍ദാര്‍ പി.എസ്. സുനില്‍, പി.ഡബ്ള്യു.ഡി അസി. എന്‍ജിനീയര്‍ കെ.എന്‍. രാജേഷ്, അങ്കമാലി സി.ഐ എ.കെ. വിശ്വനാഥന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പുറമ്പോക്ക് കണ്ടത്തൊനുള്ള സര്‍വേ ആരംഭിച്ചത്. ദേശീയപാതയും അങ്കമാലി ടി.ബി ജങ്ഷനുമായി ചേരുന്ന പഴയ മാര്‍ക്കറ്റ് റോഡ് 10 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുന്നതിന്‍െറ ഭാഗമായാണ് നടപടി. അഞ്ചുവര്‍ഷം മുമ്പ് ആരംഭിച്ച പദ്ധതി നടപ്പാക്കാന്‍ പലതവണ റവന്യൂ അധികൃതര്‍ ശ്രമിച്ചെങ്കിലും വ്യാപാരികളുടെ എതിര്‍പ്പിനത്തെുടര്‍ന്ന് തടസ്സപ്പെടുകയായിരുന്നു. ഇതേതുടര്‍ന്ന് തിങ്കളാഴ്ച കലക്ടറുടെ സാന്നിധ്യത്തില്‍ അങ്കമാലി നഗരസഭാ അധികൃതരും വ്യാപാരി പ്രതിനിധികളും റവന്യൂ ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ ചര്‍ച്ചയിലാണ് തടസ്സങ്ങളില്ലാത്ത സര്‍വേ നടപടിക്ക് തീരുമാനമായത്. അതിനിടെ, ഏതാനും വ്യാപാരികള്‍ സര്‍വേ തടയുമെന്ന് ബുധനാഴ്ച രാത്രിയോടെ അഭ്യൂഹം പരന്നു. അതോടെയാണ് അങ്കമാലി, ചെങ്ങമനാട് സ്റ്റേഷനുകളിലേതടക്കം കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തേണ്ടിവന്നത്. എന്നാല്‍, അനിഷ്ട സംഭവങ്ങളുണ്ടായില്ല. സര്‍വേയിലൂടെ 10 മീറ്റര്‍ വീതിയില്‍ ഭൂമി അളന്നുതിട്ടപ്പെടുത്തിയതിന് ശേഷം പട്ടയഭൂമിയുള്ളവര്‍ക്ക് ന്യായവില നല്‍കി സ്ഥലം ഏറ്റെടുക്കുന്നതാണ് പദ്ധതിയിലെ പ്രധാന പാക്കേജ്. കാലങ്ങളായി ഏതാനും പേര്‍ റോഡ് പുറമ്പോക്ക് കൈവശപ്പെടുത്തിയിരിക്കുന്നതിനാല്‍ മാര്‍ക്കറ്റ് റോഡില്‍ വികസനം സ്തംഭിച്ചിരിക്കുകയാണ്. യാത്രക്കാരും വ്യാപാരികളും വാഹനങ്ങളും ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്നത് നിത്യകാഴ്ചയാണ്. റോഡ് വീതി കൂട്ടി നവീകരിക്കുന്നതോടെ പ്രശ്നത്തിന് പ്രധാന പരിഹാരമാകുമെന്നാണ് വിലയിരുത്തല്‍. വ്യാപാരികള്‍ സര്‍വേയുമായി പൂര്‍ണമായി സഹകരിച്ചു. സര്‍വേക്ക് നഗരസഭാ ചെയര്‍പേഴ്സണ്‍ എം.എ. ഗ്രേസി, വൈസ് ചെയര്‍മാന്‍ ബിജു പൗലോസ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.എസ്. ഗിരീഷ് കുമാര്‍, മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് സാജു ചാക്കോ, സെക്രട്ടറി ജോജോ കോരത്, നിക്സണ്‍ മാവേലി തുടങ്ങിയവരുടെയും സാന്നിധ്യമുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story