Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightബൈക്കിലത്തെി മാല...

ബൈക്കിലത്തെി മാല പൊട്ടിച്ച് കടക്കവേ അപകടം; സഹോദരങ്ങള്‍ പിടിയില്‍

text_fields
bookmark_border
ഹരിപ്പാട്: ബൈക്കിലത്തെി മാലപൊട്ടിച്ച് കടക്കവേ അപകടത്തില്‍പ്പെട്ട സഹോദരങ്ങളെ പൊലീസ് പിടികൂടി. കൊല്ലം മൂന്നാംകുറ്റി നിഷാദ് മന്‍സിലില്‍ നിയാസ് (23), സഹോദരന്‍ നിഷാദ് (21) എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച വൈകുന്നേരം നാലോടെ കരീലക്കുളങ്ങര പെട്രോള്‍ പമ്പിന് സമീപമായിരുന്നു സംഭവം. ഹരിപ്പാട് ഭാഗത്തുനിന്ന് ബൈക്കിലത്തെിയ യുവാക്കള്‍ പമ്പിന് സമീപം നിന്ന പത്തിയൂര്‍ സ്വദേശിനി ലക്ഷ്മി ജി. നായരുടെ (60) രണ്ടുപവന്‍ മാല പൊട്ടിച്ച് കടക്കാന്‍ ശ്രമിക്കുമ്പോള്‍ എതിരെ വന്ന കാറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ കാലിന് പരിക്കേറ്റ യുവാക്കളെ പൊലീസ് എത്തി കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് ഇവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരില്‍ നിന്നും മോഷ്ടിച്ച മാല കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story