Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jan 2016 5:07 PM IST Updated On
date_range 1 Jan 2016 5:07 PM ISTബിയര്‍ പാര്‍ലറിന് എന്‍.ഒ.സി നല്‍കില്ളെന്ന് നഗരസഭ
text_fieldsbookmark_border
കായംകുളം: കായംകുളം കുറ്റിത്തെരുവിലെ വിവാദ ഹോട്ടലിന് ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലര്‍ തുടങ്ങാന്‍ എന്‍.ഒ.സി നല്‍കേണ്ടതില്ളെന്ന് നഗരസഭാ കൗണ്‍സില്‍ തീരുമാനിച്ചു. വിഷയത്തില്‍ ഹൈകോടതിയില്‍ അപ്പീല്‍ നല്‍കാനും തീരുമാനമായി. ഹൈകോടതി ഉത്തരവിനെ തുടര്‍ന്നാണ് രണ്ടാമത്തെ അജണ്ടയായി വിഷയം കൗണ്‍സില്‍ യോഗത്തില്‍ ഉള്‍പ്പെടുത്തിയത്. കോടതി ഉത്തരവിന്‍െറ മറവില്‍ പാര്‍ലറിന് അനുമതി നല്‍കണമെന്നായിരുന്നു ഇടതുനേതൃത്വത്തിന്‍െറ താല്‍പര്യം. എന്നാല്‍, ഇതിനെതിരെ ഒരുവിഭാഗം കൗണ്‍സിലര്‍മാര്‍ പരസ്യമായി രംഗത്തുവന്നതോടെ ഇടതുനേതൃത്വം വെട്ടിലാവുകയായിരുന്നു. പാര്‍ലറിനെതിരെ നിലപാട് സ്വീകരിക്കുമെന്ന് ബുധനാഴ്ചത്തെ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ കൗണ്‍സിലര്‍മാര്‍ അറിയിച്ചതോടെയാണ് നേതൃത്വം തീരുമാനം മാറ്റാന്‍ തയാറായത്. ഭരണപക്ഷത്തെ 21 അംഗങ്ങളില്‍ 10പേര്‍ അനുമതിക്കെതിരെ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ അഭിപ്രായം പറഞ്ഞു. ഇതില്‍ അഞ്ചുപേര്‍ പരസ്യ എതിര്‍പ്പുമായി രംഗത്തുവന്നു. എന്‍.സി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സുല്‍ഫിക്കര്‍ മയൂരി, സി.പി.ഐയുടെ ജലീല്‍ എസ്. പെരുമ്പളത്ത്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ഷാമില അനിമോന്‍, ആറ്റക്കുഞ്ഞ്, കരിഷ്മ ഹാഷിം എന്നിവരാണ് നിലപാട് പരസ്യമാക്കിയത്. ഇതോടെ വ്യാഴാഴ്ച കൗണ്‍സില്‍ യോഗത്തിനുമുമ്പ് കൂടിയ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ അപ്പീല്‍ പോകാന്‍ തീരുമാനിച്ചതായി നേതൃത്വം അറിയിക്കുകയായിരുന്നു.സിംഗ്ള്‍ ബഞ്ച് ഉത്തരവിനെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ അഡ്വ. എന്‍. ശിവദാസന്‍ പറഞ്ഞു. ബിയര്‍ പാര്‍ലറിന് അനുമതി നല്‍കുന്നതില്‍ ഇടതുമുന്നണിക്ക് പ്രത്യേകിച്ച് താല്‍പര്യങ്ങളൊന്നുമില്ല. വിഷയത്തില്‍ കോടതിവിധി സംബന്ധിച്ചാണ് മുന്നണിക്കുള്ളില്‍ ചര്‍ച്ച നടന്നത്. നിയമപരമായ പ്രശ്നങ്ങള്‍ ഒഴിവാക്കിയേ തീരുമാനം എടുക്കാന്‍ കഴിയൂ എന്നതിനാലാണ് ചര്‍ച്ച നടന്നത്. അനുമതി നിഷേധിക്കാന്‍ കൗണ്‍സിലിന് അധികാരമുണ്ടെന്ന നിയമോപദേശത്തിന്‍െറ അടിസ്ഥാനത്തില്‍ കൂടിയാണ് അപ്പീല്‍ പോകാന്‍ തീരുമാനിച്ചത്. ഇതിനാവശ്യമായ നടപടികള്‍ക്ക് അഭിഭാഷകനെ ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. സര്‍ക്കാറിന്‍െറ പുതിയ മദ്യനയം സുപ്രീംകോടതി അംഗീകരിച്ച സാഹചര്യത്തില്‍ ബിയര്‍ പാര്‍ലറിന് അനുമതി നല്‍കരുതെന്ന് പ്രതിപക്ഷനേതാവ് അഡ്വ. യു. മുഹമ്മദ് കൗണ്‍സിലില്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story