Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightജലവിഭവ വകുപ്പ് കരാര്‍...

ജലവിഭവ വകുപ്പ് കരാര്‍ തൊഴിലാളികളെ അവഗണിക്കുന്നു –ആര്‍. ചന്ദ്രശേഖരന്‍

text_fields
bookmark_border
ആലപ്പുഴ: വാട്ടര്‍ അതോറിറ്റിയുടെ കീഴില്‍ ജോലിചെയ്യുന്ന കരാര്‍ തൊഴിലാളികളോട് വകുപ്പ് അനീതി കാട്ടുകയാണെന്ന് ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ് ആര്‍. ചന്ദ്രശേഖരന്‍. കേരള വാട്ടര്‍ അതോറിറ്റി എച്ച്.ആര്‍ എംപ്ളോയീസ് കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പമ്പ്-വാല്‍വ് ഓപറേറ്റര്‍മാര്‍, മീറ്റര്‍ റീഡര്‍, അറ്റന്‍ഡര്‍, സ്വീപ്പര്‍ തുടങ്ങിയ വിഭാഗങ്ങളിലായി ഏഴായിരത്തോളം പേര്‍ ജോലിചെയ്യുന്നുണ്ട്. അവകാശമോ ആനുകൂല്യമോ ഇവര്‍ക്ക് നല്‍കുന്നില്ല. സേവന- വേതന വ്യവസ്ഥകള്‍ പരിഷ്കരിച്ച് സാമൂഹികനീതി ഉറപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്‍റ് എ. റഹീംകുട്ടി അധ്യക്ഷത വഹിച്ചു. കെ.ജി. കുമാരപിള്ള, എസ്. വര്‍ഗീസ്, ആഷകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story