Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightതച്ചടി പ്രഭാകരന്‍...

തച്ചടി പ്രഭാകരന്‍ ജില്ലയില്‍ കോണ്‍ഗ്രസിന് ഓജസ്സും തേജസ്സും പകര്‍ന്നുനല്‍കി –കെ.സി. വേണുഗോപാല്‍

text_fields
bookmark_border
ആലപ്പുഴ: ജില്ലയില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് ഓജസ്സും തേജസ്സും പകര്‍ന്നുനല്‍കിയ തച്ചടി പ്രഭാകരന്‍ പ്രവര്‍ത്തകര്‍ക്ക് പ്രിയങ്കരനും സമാദരണീയനുമായ ഡി.സി.സി പ്രസിഡന്‍റ് ആയിരുന്നെന്ന് കെ.സി. വേണുഗോപാല്‍ എം.പി പറഞ്ഞു. നെഹ്റുഭവനില്‍ സംഘടിപ്പിച്ച തച്ചടി പ്രഭാകരന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്‍റ് എ.എ. ഷുക്കൂര്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിര്‍വാഹക സമിതി അംഗങ്ങളായ അഡ്വ. ഡി. സുഗതന്‍, അഡ്വ. ഷാനിമോള്‍ ഉസ്മാന്‍, ഡോ. നെടുമുടി ഹരികുമാര്‍, ഡി.സി.സി ഭാരവാഹികളായ എം.ജെ. ജോബ്, ടി.ജി. രഘുനാഥപിള്ള, ജി. സഞ്ജീവ് ഭട്ട്, സുനില്‍ ജോര്‍ജ്, വിജയ്മോഹന്‍, ടി.വി. രാജന്‍, ആര്‍.ബി. നിജോ, അഡ്വ. എച്ച്. സലാം, ഇല്ലിക്കല്‍ കുഞ്ഞുമോന്‍, സിറിയക് ജേക്കബ്, അഡ്വ. ഗുല്‍സാര്‍, ബഷീര്‍ കോയാപറമ്പില്‍, മോളി ജേക്കബ് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story