Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസ്ഥലപ്പേര്...

സ്ഥലപ്പേര് അറിയിക്കുന്ന ബോര്‍ഡ് ദേശീയപാത അധികൃതര്‍ മറച്ചു

text_fields
bookmark_border
അരൂര്‍: ദേശീയപാത അധികൃതര്‍ സ്ഥലപ്പേര് അറിയിക്കുന്ന ബോര്‍ഡ് മറച്ചു. തുറവൂര്‍ ജങ്ഷനിലേക്ക് എത്തുന്നതിനുമുമ്പ് തെക്കുഭാഗത്തുനിന്ന് വരുന്നവര്‍ക്ക് അറിയാനാണ് സ്ഥലപ്പേരുകള്‍ എഴുതിയ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. സേലം, തൃശൂര്‍, പള്ളിത്തോട് തുടങ്ങിയ സ്ഥലങ്ങളുടെ ദിശ കാണിച്ചുകൊണ്ട് സ്ഥാപിച്ച ബോര്‍ഡിനെ മറച്ചുകൊണ്ടാണ് മറ്റൊരു ബോര്‍ഡ് ദേശീയപാത അധികൃതര്‍ സ്ഥാപിച്ചത്. ഇതില്‍ പള്ളിത്തോട്, തൈക്കാട്ടുശ്ശേരി എന്നീ സ്ഥലങ്ങള്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. ബോര്‍ഡുകള്‍ തമ്മില്‍ വലിയ അകലം ഇല്ലാതെ സ്ഥാപിച്ചതുകൊണ്ട് ആദ്യത്തെ ബോര്‍ഡ് രണ്ടാമത്തെ ബോര്‍ഡിനെ മറച്ചിരിക്കുകയാണ്. എന്‍.എച്ച് 47ന്‍െറ തുടക്കസ്ഥലമായ സേലം അറിയിക്കുന്ന ബോര്‍ഡ് ദീര്‍ഘദൂര വാഹനങ്ങളെ ലക്ഷ്യമിട്ട് സ്ഥാപിച്ചതാണ്. പ്രാദേശികസ്ഥലങ്ങള്‍ അറിയിക്കുന്ന ബോര്‍ഡിനാണ് ഇവിടെ പ്രാധാന്യം.
Show Full Article
TAGS:LOCAL NEWS 
Next Story