Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2016 11:21 AM GMT Updated On
date_range 14 Feb 2016 11:21 AM GMTമാലിന്യകേന്ദ്രമായി ദേശത്തോട്
text_fieldsbookmark_border
തുറവൂര്‍: കോടംതുരുത്ത്, കുത്തിയതോട്, തുറവൂര്‍ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ദേശത്തോട് മാലിന്യകേന്ദ്രമായി മാറുന്നു. തോടിന്‍െറ സമീപത്ത് സ്ഥിതിചെയ്യുന്ന മത്സ്യസംസ്കരണ ശാലകളില്‍നിന്നും പീലിങ് ഷെഡുകളില്‍നിന്നുമുള്ള മത്സ്യാവശിഷ്ടങ്ങളും മലിനജലവും മറ്റുപ്ളാസ്റ്റിക് അവശിഷ്ടങ്ങളും ദേശത്തോട്ടിലേക്കാണ് എത്തുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് കുളിക്കാനും വസ്ത്രങ്ങള്‍ കഴുകാനും വേനല്‍ക്കാലത്ത് കൃഷി ചെയ്യാനും തോട്ടിലെ ജലമാണ് നാട്ടുകാര്‍ ഉപയോഗിച്ചിരുന്നത്. പീലിങ് ഷെഡുകള്‍ സ്ഥാപിതമായതോടെ ഇതെല്ലാം അസാധ്യമായി. ഓരോ ദിവസം ചെല്ലുംതോറും മാലിന്യം നിറഞ്ഞ് തോടിന്‍െറ ആഴവും ഒഴുക്കും കുറഞ്ഞുവരുകയാണ്. തോടിന്‍െറ ആഴം കുറഞ്ഞതോടെ മഴക്കാലത്ത് സമീപപ്രദേശങ്ങള്‍ വെള്ളക്കെട്ടിന്‍െറ പിടിയിലാകും. മലിനജലം കെട്ടിക്കിടന്ന് കൊതുകുകള്‍ പെരുകുകയും മത്സ്യാവശിഷ്ടങ്ങള്‍ ചീഞ്ഞ് ദുര്‍ഗന്ധം വമിക്കുകയും ചെയ്യുന്നു. കൊതുകുകള്‍ പെരുകിയതോടെ തോടിന്‍െറ സമീപവീടുകളില്‍ പകല്‍ പോലും താമസിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഇക്കാര്യത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നടപടി സ്വീകരിക്കുന്നില്ളെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ദേശത്തോടിന്‍െറ ആഴം കൂട്ടി കരിങ്കല്ല് കെട്ടി നീരൊഴുക്കിന്‍െറ തടസ്സം നീക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Next Story