Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightശമ്പളം വൈകിയതില്‍...

ശമ്പളം വൈകിയതില്‍ കുട്ടനാട് പാക്കേജ് ജീവനക്കാരുടെ പ്രതിഷേധം

text_fields
bookmark_border
ആലപ്പുഴ: ശമ്പളം വൈകുന്നതിനെതിരെ കുട്ടനാട് പാക്കേജ് ജീവനക്കാരുടെ പ്രതിഷേധം. ജലവിഭവ വകുപ്പിലെ കുട്ടനാട് പാക്കേജുമായി ബന്ധപ്പെട്ട ഓഫിസുകളിലെ ജനുവരിയിലെ ശമ്പളം ധനകാര്യ വകുപ്പിന്‍െറ തുടര്‍ച്ചാനുമതി ലഭിക്കാത്തതിന്‍െറ പേരില്‍ ഇനിയും നല്‍കിയിട്ടില്ല. ഇതില്‍ പ്രതിഷേധിച്ച് തിരുവമ്പാടിയിലെ കുട്ടനാട് പാക്കേജ് ചീഫ് എന്‍ജിനീയര്‍ ഓഫിസിന് മുന്നില്‍ ജീവനക്കാര്‍ കൂട്ടപ്രതിഷേധം സംഘടിപ്പിച്ചു. കുട്ടനാട് പാക്കേജിന്‍െറ കോട്ടയം, ആലപ്പുഴ ജില്ലകളിലെ 300ഓളം ജീവനക്കാര്‍ പ്രതിഷേധ സമരത്തില്‍ പങ്കെടുത്തു. നൗഫലിന്‍െറ അധ്യക്ഷതയില്‍ കൂടിയ യോഗം ജോയിന്‍റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്‍റ് പി.കെ. മണിലാല്‍, എന്‍.ജി.ഒ സംഘ് ജില്ലാപ്രസിഡന്‍റ് ജെ. മഹാദേവന്‍, കേരള എന്‍ജിനീയറിങ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍. രാധേഷ് എന്നിവര്‍ സംസാരിച്ചു. എന്‍.ബി. അശോകന്‍ സ്വാഗതവും രതീഷ് മോഹനന്‍ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story