Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനാട്ടുകാരെ വട്ടംകറക്കി ...

നാട്ടുകാരെ വട്ടംകറക്കി ‘വടുതല’യിലെ തീപിടിത്തം

text_fields
bookmark_border
വടുതല: ഉച്ചഭക്ഷണം കഴിച്ച് വീടുകളില്‍ ടി.വി കണ്ടുകൊണ്ടിരുന്ന അരൂക്കുറ്റി നിവാസികളെ ഞെട്ടിച്ച് വ്യാഴാഴ്ച്ച ഉച്ചക്ക് രണ്ടുമണിയോടെ ന്യൂസ് ചാനലുകളില്‍ ബ്രേക്കിങ് ന്യൂസ് മിന്നിമറഞ്ഞു. ‘വടുതലയില്‍ ഉപയോഗശൂന്യമായ പി.വി.സി പൈപ്പുകള്‍ക്ക് വന്‍ തീപിടിത്തം’ എന്ന ബ്രേക്കിങ് ന്യൂസ് കണ്ട് നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ഇറങ്ങി. വിവരം അറിഞ്ഞ് കൂട്ടംകൂടിയ നാട്ടുകാര്‍ തീപിടിച്ച സ്ഥലം അന്വേഷിക്കലായി പിന്നെ. ചിലര്‍ കൈയില്‍ കിട്ടിയ വാഹനവുമായി ചീറിപ്പാഞ്ഞു. ചിലര്‍ പൊലീസ് സ്റ്റേഷനിലേക്കും പത്രം ഓഫിസുകളിലേക്കും ഫോണ്‍ വിളിച്ചു. ഇതോടെ പൊലീസുകാരും പത്രക്കാരും അങ്കലാപ്പിലായി. അവരും അന്വേഷണം ആരംഭിച്ചു. പല വഴി തിരച്ചില്‍ നടത്തിയിട്ടും തീപിടിത്തമുണ്ടായ സ്ഥലം കണ്ടത്തൊന്‍ ആര്‍ക്കും സാധിച്ചില്ല. അവസാനം ബ്രേക്കിങ് ന്യൂസ് കാണിച്ച ചാനലുകളെ പഴിപറയാന്‍ തുടങ്ങി. പിന്നീട് നാട്ടുകാരനായ ജോസഫ് ചേട്ടനാണ് സംഭവം നടന്നത് അരൂക്കുറ്റി വടുതലയില്‍ അല്ളെന്നും കൊച്ചിയിലെ വടുതലയിലാണെന്നും പറഞ്ഞത്. ഇതോടെ മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിന് വിരാമമായി. കൊച്ചിയോട് വളരെ അടുത്തുകിടക്കുന്ന പ്രദേശമാണ് അരൂക്കുറ്റി വടുതല. രണ്ട് സ്ഥലപ്പേരും ഒന്നായതാണ് പുലിവാലായത്. കൊച്ചി വടുതല പേരണ്ടൂര്‍ കനാല്‍ ഭാഗത്ത് പി.വി.സി പൈപ്പുകള്‍ക്ക് തീപിടിച്ച മൂലം ഞെട്ടിയത് അരൂക്കുറ്റി വടുതല നിവാസികളാണ്.
Show Full Article
TAGS:LOCAL NEWS 
Next Story