Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Dec 2016 11:18 AM GMT Updated On
date_range 2016-12-29T16:48:30+05:30ജനാധിപത്യത്തെ കശാപ്പുചെയ്യാന്‍ മോദി പാര്‍ലമെന്‍റിനെ ഉപയോഗിക്കുന്നു –എം.പി
text_fieldsആലപ്പുഴ: ജനാധിപത്യ ഭരണസംവിധാനത്തില്‍ വിശ്വാസമില്ലാത്ത നേതാക്കന്മാരാണ് രാജ്യം ഭരിക്കുന്നതെന്ന് കെ.സി. വേണുഗോപാല്‍ എം.പി. ജനാധിപത്യത്തെ കശാപ്പുചെയ്യാനാണ് പ്രധാനമന്ത്രി പാര്‍ലമെന്‍റിനെ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തോട് നരേന്ദ്ര മോദിക്ക് വിശ്വാസമില്ല. പാര്‍ലമെന്‍റിനെ അവജ്ഞയോടെ കാണുന്ന ഒരു പ്രധാനമന്ത്രി മുമ്പ് ഉണ്ടായിട്ടില്ല. അതുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ മോദി പാര്‍ലമെന്‍റില്‍ എത്താത്തത്. തെളിവുകള്‍ ഉന്നയിച്ചിട്ടും ഒഴിഞ്ഞുമാറി ജനപ്രതിനിധികളില്‍നിന്ന് ഒളിക്കുകയാണെന്നും കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് ജന്മദിനാഘോഷം ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്‍റ് അഡ്വ. എം. ലിജു അധ്യക്ഷത വഹിച്ചു. നേതാക്കാളായ എ.എ. ഷുക്കൂര്‍, അഡ്വ. സി.ആര്‍. ജയപ്രകാശ്, അഡ്വ.കെ.പി. ശ്രീകുമാര്‍, എസ്. ശരത്ത്, അഡ്വ. ഡി. സുഗതന്‍, പി. നാരായണന്‍കുട്ടി, ഡോ. നെടുമുടി ഹരികുമാര്‍, എ.കെ. രാജന്‍, എന്‍. രവി, ജി. മുകുന്ദന്‍ പിള്ള, സി.കെ. ഷാജിമോഹന്‍, കെ.ആര്‍. മുരളീധരന്‍, കെ.വി. മേഘനാഥന്‍, യു. മുഹമ്മദ്, ടി. സുബ്രഹ്മണ്യദാസ്, ജി. സഞ്ജീവ് ഭട്ട്, പി. ഉണ്ണികൃഷ്ണന്‍, വി.കെ. ബൈജു എന്നിവര്‍ സംസാരിച്ചു.
Next Story