Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Dec 2016 12:09 PM GMT Updated On
date_range 2016-12-27T17:39:07+05:30സൂനാമി ദുരന്തവാര്‍ഷികം: സ്മരണാഞ്ജലി അര്‍പ്പിച്ച് നാട്ടുകാരും നേതാക്കളും
text_fieldsഹരിപ്പാട്: സൂനാമി ദുരന്തവാര്‍ഷികം ആറാട്ടുപുഴ ഗ്രാമം തേങ്ങലോടെ ആചരിച്ചു. സ്മരണാഞ്ജലി അര്‍പ്പിക്കാന്‍ നാട്ടുകാരും വിവിധ രാഷ്ട്രീയ നേതാക്കളും എത്തി. തറയില്‍കടവ്, വലിയഴീക്കല്‍, പെരുമ്പള്ളി എന്നിവിടങ്ങളിലാണ് അനുസ്മരണ സമ്മേളനങ്ങള്‍ നടന്നത്. ആറാട്ടുപുഴ പഞ്ചായത്തിന്‍െറ ആഭിമുഖ്യത്തില്‍ നടന്ന അനുസ്മരണ സമ്മേളനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. സൂനാമി ബാധിത പ്രദേശങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടി കഴിഞ്ഞ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നെങ്കിലും പലയിടത്തും ലക്ഷ്യത്തിലത്തൊന്‍ കഴിഞ്ഞില്ളെന്ന് അദ്ദേഹം പറഞ്ഞു. കടല്‍ഭിത്തി ദുര്‍ബലമായ സ്ഥലങ്ങളില്‍ നിര്‍മിക്കാന്‍ നടപടി സ്വീകരിക്കും. ജില്ല പഞ്ചായത്ത് അംഗം ബബിത ജയന്‍ അധ്യക്ഷത വഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങളായ ശാരി പൊടിയന്‍, ഷംസുദ്ദീന്‍ കായിപ്പുറം, തഹസില്‍ദാര്‍ പി. മുരളീധരകുറുപ്പ്, മുതുകുളം ബി.ഡി.ഒ വി.ആര്‍. രാജീവ്, സി.പി.ഐ എല്‍.സി സെക്രട്ടറി എം. മുസ്തഫ, എസ്. രാധാകൃഷ്ണന്‍ നായര്‍, എസ്. ശ്യാംകുമാര്‍ എന്നിവര്‍ സംസാരിച്ചു. വ്യാസ അരയസമാജത്തിന്‍െറ ആഭിമുഖ്യത്തില്‍ തറയില്‍കടവില്‍ പുഷ്പാര്‍ച്ചയും അന്നദാനവും നടന്നു.
Next Story