Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Dec 2016 1:05 PM GMT Updated On
date_range 22 Dec 2016 1:05 PM GMTകൊല്ലം–തേനി ദേശീയപാത കുരുതിക്കളമാകുന്നു
text_fieldsbookmark_border
ചാരുംമൂട്: വാഹനങ്ങളുടെ മരണപ്പാച്ചിലില്‍ കൊല്ലം-തേനി ദേശീയപാത കുരുതിക്കളമാകുന്നു. കഴിഞ്ഞ ദിവസം സുഹൃത്തുക്കളായ രണ്ട് യുവാക്കള്‍ അപകടത്തില്‍ മരിച്ചതാണ് ഒടുവിലത്തെ സംഭവം. നൂറനാട് പറയംകുളം ഷിജി മന്‍സിലില്‍ കബീറിന്‍െറ മകന്‍ ഷെറിന്‍ കബീര്‍ (20), താമരക്കുളം കൊട്ടയ്ക്കാട്ടുശ്ശേരി അഞ്ചുമൂലയില്‍ ഷംസുദ്ദീന്‍െറ മകന്‍ ആഷിഖ് (18) എന്നിവരായിരുന്നു മരിച്ചത്. കോട്ടമുക്കിന് പോയി ബൈക്കില്‍ തിരികെ വരുമ്പോള്‍ ദേശീയപാതയില്‍ ചുനക്കര കിടങ്ങില്‍ മുക്കില്‍വെച്ചായിരുന്നു അപകടം. സ്വകാര്യ ബസില്‍ തട്ടി അടിയിലേക്ക് തെറിച്ചുവീണ യുവാക്കളുടെ ശരീരത്തുകൂടി വാഹനം കയറിയിറങ്ങുകയായിരുന്നു. ഒരാള്‍ തല്‍ക്ഷണം മരിക്കുകയും മറ്റൊരാള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരിച്ചത്. അപകടത്തില്‍ നിയന്ത്രണം വിട്ട ബസ് തൊട്ടടുത്ത പുരയിടത്തിലേക്ക് ഇടിച്ചുകയറി പ്ളാവില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ ദേശീയപാതയില്‍ താമരക്കുളത്തിനും മാങ്കാംകുഴിക്കും ഇടയിലുണ്ടായ അപകടങ്ങളില്‍ പത്തോളം ജീവനുകളാണ് പൊലിഞ്ഞത്. നിരവധി പേര്‍ ഇപ്പോഴും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ദേശീയപാതയായതോടെ അമിതവേഗത്തിലാണ് വാഹനങ്ങള്‍ പോകുന്നത്. സംസ്ഥാനപാതയുടെ സൗകര്യങ്ങള്‍ ഇല്ലാത്തതാണ് ഈ പാത. സ്വകാര്യ വാഹനങ്ങളും ടിപ്പര്‍ ലോറികളും ഈ റോഡിലൂടെ നിയന്ത്രണമില്ലാതെയാണ് ചീറിപ്പായുന്നത്. റോഡിന്‍െറ നിര്‍മാണം നടക്കുമ്പോള്‍ വ്യാപകമായ അഴിമതി ആരോപണം ഉയര്‍ന്നിരുന്നു. റോഡിന്‍െറ പല ഭാഗങ്ങളിലും അരിക് ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് പതിവാണ്. റോഡരികിലെ കുഴികള്‍ മണ്ണിട്ട് നികത്താത്തതും മഴമൂലം മണ്ണ് ഒഴുകി പോയതും അപകടത്തിന്‍െറ വ്യാപ്തി വര്‍ധിപ്പിക്കുന്നു. റോഡിലെ വലിയ വളവുകളും അപകടകാരണമാകുന്നു. വാഹനങ്ങളുടെ അമിതവേഗം കാല്‍നടയാത്രക്കാര്‍ക്കും ചെറുവാഹനയാത്രക്കാര്‍ക്കും ഭീഷണിയാണ്. റോഡില്‍ വേഗ നിയന്ത്രണ സംവിധാനം ഇല്ലാത്തതും അപകടങ്ങള്‍ക്ക് കാരണമാകുന്നു. റോഡില്‍ ഒരിടത്തുപോലും സുരക്ഷാബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് റോഡ് സുരക്ഷയെക്കുറിച്ച് രംഗത്തത്തെുന്നത്.
Next Story