Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅട്ടിക്കൂലി സമരം...

അട്ടിക്കൂലി സമരം ഒത്തുതീർന്നു

text_fields
bookmark_border
ആലപ്പുഴ: തടഞ്ഞുവെച്ച അട്ടിക്കൂലി സർക്കാർ നൽകാമെന്ന് അറിയിച്ചതോടെ എഫ്.സി.ഐയിൽ നിന്നുള്ള ചരക്കുനീക്കം പുന$സ്​ഥാപിച്ചു. ആലപ്പുഴ എഫ്.സിഐയിലെ 49 തൊഴിലാളികളും ചൊവ്വാഴ്ച ജോലിക്കെത്തി. രാവിലെ ഒമ്പതിന് ആരംഭിച്ച ചരക്കുനീക്കം വൈകുന്നേരം വരെ നീണ്ടു. 300ലധികം ലോഡ് ഭക്ഷ്യധാന്യങ്ങളാണ് കാർത്തികപ്പള്ളി, ചേർത്തല, കുട്ടനാട് താലൂക്ക് സപ്ലൈഓഫിസുകളിൽ എഫ്.സി.ഐ മുഖേന എത്തിയത്. തിങ്കളാഴ്ചയാണ് എഫ്.സി.ഐ വർക്കേഴ്സ്​ കോഓഡിനേഷൻ കമ്മിറ്റിയുമായി സർക്കാർ ചർച്ച നടത്തിയത്. 1200 രൂപ നൽകണമെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടു. 750 രൂപ നൽകാമെന്ന ധാരണയിൽ യോഗം പിരിഞ്ഞു. ചർച്ചയിൽ എഫ്.സി.ഐ വർക്കേഴ്സ്​ യൂനിയനിൽ നിന്ന് ജില്ലയെ പ്രതിനിധാനംചെയ്ത് അശ്റഫ്, അബ്ദുൽ ഗഫൂർ എന്നിവരാണ് പങ്കെടുത്തത്. ചൊവ്വാഴ്ച രാവിലെ ചേർന്ന മന്ത്രിസഭയോഗം യോഗതീരുമാനം അംഗീകരിച്ചു. എന്നാൽ, ഇപ്പോൾ അനുവദിച്ച തുകയിൽ നല്ലൊരു വിഭാഗം തൊഴിലാളികൾക്കും അതൃപ്തി ഉണ്ടെന്നറിയുന്നു.
Show Full Article
TAGS:LOCAL NEWS
Next Story