Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Dec 2016 1:14 PM GMT Updated On
date_range 13 Dec 2016 1:14 PM GMTലോക്കപ്പ് മര്‍ദനം: പൊലീസുകാര്‍ക്കെതിരെ നടപടിയില്ല
text_fieldsbookmark_border
മാവേലിക്കര: തെക്കേക്കര പഞ്ചായത്ത് വായനശാലയില്‍നിന്ന് മേശ മോഷണംപോയ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ചുമട്ടുതൊഴിലാളിയെ കുറത്തികാട് എസ്.ഐയുടെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുക്കാന്‍ തയാറാകാതെ പൊലീസ്. തെക്കേക്കര കുറത്തികാട് താഴ്ചവിളയില്‍ സജനാണ് (45) മര്‍ദനമേറ്റത്. മാവേലിക്കര സി.ഐക്ക് യുവാവിന്‍െറ ഭാര്യ നല്‍കിയ പരാതിയില്‍ മെല്ളെപ്പോക്ക് നയമാണ് പൊലീസ് സ്വീകരിക്കുന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, മോഷണക്കുറ്റം ആരോപിച്ച് യുവാവിനെതിരെ കുറത്തികാട് പൊലീസ് കേസെടുത്തു. ഒമ്പതിന് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ച ശേഷം വിട്ടയച്ച സജന്‍ ആശുപത്രിയില്‍ ചികിത്സതേടിയെന്ന് അറിഞ്ഞ ശേഷം തിങ്കളാഴ്ചയാണ് പൊലീസ് കേസെടുത്തത്. ഇത് എസ്.ഐ ഉള്‍പ്പെടെ ആരോപണ വിധേയരെ സംരക്ഷിക്കാനാണെന്നാണ് ആരോപണം. സംശയത്തിന്‍െറ പേരില്‍ കസ്റ്റഡിയിലെടുത്ത സജനെ പൊലീസ് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. കാല്‍വെള്ളക്ക് ചൂരല്‍വടികൊണ്ട് നിരവധി അടിയാണ് ഏറ്റത്. പൊലീസിന്‍െറ ഭീഷണിയത്തെുടര്‍ന്ന് രണ്ടുദിവസം മര്‍ദന വിവരം സജന്‍ ആരോടും പറഞ്ഞില്ല. ശരീരമാസകലം വേദന അനുഭവപ്പെട്ടതോടെ സുഹൃത്തുക്കളുടെ സഹായത്താല്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. കെട്ടിടം പൊളിക്കുന്നത് കരാര്‍ എടുത്ത ആളെയും സഹായികളെയും ഇതുവരെ ചോദ്യം ചെയ്യാന്‍ പൊലീസ് തയാറാകാത്തതില്‍ ദുരൂഹതയുള്ളതായി നാട്ടുകാര്‍ പറയുന്നു. മോഷണം പോയത് വലിയ മേശയാണ്. ഇത് കെട്ടിടം പൊളിച്ചാല്‍ മാത്രമേ പുറത്തിറക്കാന്‍ സാധിക്കൂ. പൊളിച്ച കെട്ടിടത്തിന്‍െറ ഇഷ്ടികയും മറ്റു സാധനങ്ങളും മിനി ലോറിയില്‍ കയറ്റുക മാത്രമാണ് സി.ഐ.ടി.യു ചുമട്ടുതൊഴിലാളിയായ സജന്‍ ചെയ്തത്. ഇതിനു ശേഷമാണ് മേശ മോഷണം പോയത്. മേശ മോഷണത്തിനു പിന്നില്‍ പ്രദേശവാസിയായ സി.പി.എം നേതാവിന് പങ്കുണ്ടെന്നും ആരോപണമുണ്ട്. നിരപരാധിയെ ക്രൂശിക്കാതെ സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തി യഥാര്‍ഥ പ്രതികളെ പിടികൂടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. കേസിന്‍െറ അന്വേഷണ ചുമതയില്‍നിന്ന് എസ്.ഐയെ മാറ്റണമെന്നും സജനെ മര്‍ദിച്ച മുഴുവന്‍ പൊലീസുകാര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കണമെന്നും വിവിധ സംഘടന നേതാക്കള്‍ ആവശ്യപ്പെട്ടു. കസ്റ്റഡിയിലെടുത്ത യുവാവിനെ ക്രൂരമായി മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി തെക്കേക്കര പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. മാവേലിക്കര ജില്ല ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സജനെ ബി.ജെ.പി നേതാക്കള്‍ സന്ദര്‍ശിച്ചു.
Next Story