Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനാടെങ്ങും നബിദിനം...

നാടെങ്ങും നബിദിനം ആഘോഷിച്ചു

text_fields
bookmark_border
പല്ലന: തീരദേശ മേഖലയില്‍ നബിദിനം വിപുലമായി ആഘോഷിച്ചു. വിവിധ മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തില്‍ മദ്റസാ വിദ്യാര്‍ഥികളുടെ ഘോഷയാത്ര നടന്നു. ആറാട്ടുപുഴ, പത്തിശ്ശേരി, തൃക്കുന്നപ്പുഴ, പള്ളിപ്പാട്ട് മുറി, പാനൂര്‍ പുത്തന്‍പുര ജങ്ഷന്‍, പല്ലന തുടങ്ങി വിവിധ പ്രദേശങ്ങളില്‍ പ്രദേശവാസികളുടെയും തൊഴിലാളികളുടെയും നേതൃത്വത്തില്‍ യാത്രക്കാര്‍ക്ക് പായസം വിതരണം ചെയ്തു. പല്ലന മുസ്ലിം ജമാഅത്ത് നേതൃത്വത്തില്‍ നടന്ന നബിദിന ഘോഷയാത്രക്ക് ചീഫ് ഇമാം സി.എ. ഹനീഫാ ഫൈസി നേതൃത്വം നല്‍കി. സെക്രട്ടറി വി.കെ.പി. സാലി, ജോയന്‍റ് സെക്രട്ടറി ഷറഫുദ്ദീന്‍, കമ്മിറ്റി അംഗങ്ങള്‍, മദ്റസാ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഘോഷയാത്ര പല്ലന കുറ്റിക്കാട് ജങ്ഷനില്‍ അവസാനിച്ചു. പതിയാങ്കര ജമാഅത്ത് പള്ളിയുടെ നബിദിന സന്ദേശയാത്ര പതിയാങ്കര ഉസ്താദിന്‍െറ ഖബര്‍ സിയാറത്തോടെ ആരംഭിച്ചു. ബഷീര്‍ അഹ്സനി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. പതിയാങ്കര ചീഫ് ഇമാം നൗഫല്‍ അല്‍ ഫാളിലി ഘോഷയാത്രക്ക് നേതൃത്വം നല്‍കി. പതിയാങ്കര പടിഞ്ഞാറ് തീരദേശ റോഡില്‍ നിന്നാരംഭിച്ച് തൃക്കുന്നപ്പുഴ കിഴക്ക് റോഡ് വഴി പതിയാങ്കരയില്‍ അവസാനിച്ചു. തൃക്കുന്നപ്പുഴ ജമാഅത്ത് പള്ളിയുടെ നേതൃത്വത്തിലുള്ള നബിദിനഘോഷ യാത്ര ചീഫ് ഇമാം എം.എസ്. സൈഫുദ്ദീന്‍ മിസ്ബാഹിയുടെ പ്രാര്‍ഥനയോടെ ആരംഭിച്ചു. പാനൂര്‍ ബദ്രിയ്യ ബിയില്‍ നടന്ന നബിദിന റാലി മഹല്ല് പ്രസിഡന്‍റ് സഹില്‍ വൈലിത്തറ, സെക്രട്ടറി എച്ച്.നവാസ് എന്നിവര്‍ സദര്‍ മുഅല്ലിം അബ്ദുല്‍ വാഹിദ് ദാരിമിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ജാഥ പാലത്ര പള്ളിയില്‍ തുടങ്ങി പാനൂര്‍ പുത്തന്‍പുര ജങ്ഷനില്‍ അവസാനിച്ചു. മഹല്ല് വൈസ് പ്രസിഡന്‍റ് ഹനീഫാ കുന്നുതറ, ട്രഷറര്‍ ഷഫീഖ് റഹ്മാന്‍, പി.ടി.എ പ്രസിഡന്‍റ് ഷാജഹാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പാനൂര്‍ പള്ളിമുക്ക് ബദ്രിയ എ മദ്റസ വിദ്യാര്‍ഥികളുടെ നബിദിന ഘോഷയാത്ര പാനൂര്‍ പള്ളിമുക്കില്‍ നിന്നാരംഭിച്ച് ചേലക്കാട് ബീച്ച് റോഡ് വഴി പള്ളിമുക്കില്‍ അവസാനിച്ചു. പി.ടി.എ പ്രസിഡന്‍റ് സുബൈര്‍ അണ്ടോളില്‍, ചീഫ് ഇമാം സലീം ഫൈസി, മഹല്ല് പ്രസിഡന്‍റ് സഹില്‍ വൈലിത്തറ, മഹല്ല് സെക്രട്ടറി എച്ച്. നവാസ്, മഷ്ഹൂര്‍ പൂത്തറ, ഹബീബ് തത്തത്തേ്, സലാഹുദ്ദീന്‍ അസ്ഹരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പല്ലന: പാനൂര്‍ പള്ളിമുക്കില്‍ നബിദിനഘോഷവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളുടെ കലാമത്സരവും പൊതുസമ്മേളനവും നടന്നു. പി.ടി.എ പ്രസിഡന്‍റ് സുബൈര്‍ അണ്ടോളില്‍ അധ്യക്ഷത വഹിച്ചു. മഹല്ല് പ്രസിഡന്‍റ് സഹില്‍ വൈലിത്തറ ഉദ്ഘാടനം ചെയ്തു. അഡ്വ. ജയശങ്കര്‍, അയ്യൂബ് മന്നാനി കൊല്ലം എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി നവാസ്, യു. അബ്ദുല്‍ വാഹിദ് ദാരിമി, ഷഫീഖ് റഹ്മാന്‍ വലിയതുണ്ടില്‍, ഹനീഫ കുന്നുതറ, എം. ഇസ്മായില്‍ എന്നിവര്‍ സംബന്ധിച്ചു. പാനൂര്‍: മദ്റസത്തുല്‍ ബദ്രിയ്യ ബിയില്‍ നടന്ന നബിദിനാഘോഷ പരിപാടി സമാപിച്ചു. സമാപന സംഗമം മഹല്ല് സെക്രട്ടറി എച്ച്. നവാസ് ഉദ്ഘാടനം ചെയ്തു. സദര്‍ മുഅല്ലിം യു. അബ്ദുല്‍ വാഹിദ് ദാരിമി ഉദ്ഘാടനം ചെയ്തു. കലാപ്രതിഭകള്‍ക്കും ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കും ട്രഷറര്‍ ഷഫീക് റഹ്മാന്‍ അവാര്‍ഡ് വിതരണം ചെയ്തു. മുഹമ്മദ് കുട്ടി ഫൈസി ആനമങ്ങാട് മുഖ്യ പ്രഭാഷണം നടത്തി. ഫക്രുദ്ദീന്‍ തങ്ങള്‍ ഹസനി താനൂര്‍ ദുആ മജ്ലിസിന് നേതൃത്വം നല്‍കി. പ്രസിഡന്‍റ് സഹില്‍ വൈലിത്തറ, കെ.കെ.എം. സലീം ഫൈസി, ഹനീഫ് ഫൈസി, പി.ടി.എ പ്രസിഡന്‍റ് എ. ഷാജഹാന്‍, സെക്രട്ടറി കെ.കെ.എ. സലീം ഫൈസി, ട്രഷറര്‍ സിയാദ് പറാന്തറ, മഹല്ല് വൈസ് പ്രസിഡന്‍റ് ഹനീഫ കുന്നുതറ, ഭാരവാഹികളായ അബ്ദുല്‍ ഖാദര്‍, അഷ്റഫ്, മഷ്ഹൂര്‍ പൂത്തറ, ഹബീബ് തത്തത്തേ്, നജ്മുദ്ദീന്‍ എന്നിവര്‍ സംബന്ധിച്ചു. എ.എ. റഷീദ് അസ്ലമി സ്വാഗതവും സുഹൈല്‍ മുസ്ലിയാര്‍ നന്ദിയും പറഞ്ഞു. മുതുകുളം: തര്‍ബിയ്യത്തുല്‍ ഇസ്ലാം പൂര്‍വ വിദ്യാര്‍ഥി സംഘത്തിന്‍െറയും സാധു സഹായ സമിതിയുടെയും നേതൃത്വത്തില്‍ നബിദിനാഘോഷത്തിന്‍െറ ഭാഗമായി മാനവ സൗഹൃദ സംഗമം സംഘടിപ്പിച്ചു. ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍ ഡയറക്ടര്‍ ഡോ. എ.ബി. അലിയാര്‍ ഉദ്ഘാടനം ചെയ്തു. മസ്ജിദ് കമ്മിറ്റി പ്രസിഡന്‍റ് കെ.എ. വാഹിദ് അധ്യക്ഷത വഹിച്ചു. നിസാമുദ്ദീന്‍ അമാനി, നവാസ് ബാഖവി, പള്ളിക്കല്‍ ശ്രീഹരി, ഫാ.ബിന്നിനെടുംപുറത്ത്, എം.ജെ. ശ്രീപാല്‍, രാജ്മോഹന്‍ പുല്ലുകുളങ്ങര, താജുദ്ദീന്‍ ഇല്ലിക്കുളം, ബഷീര്‍, വിനോദ്, കെ. നിസാം, ഖാദര്‍ മുസ്ലിയാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എം.ജി. മനോജിനെ ആദരിച്ചു. കായംകുളം: മുസ്ലിം ഐക്യവേദിയുടെ വിവിധ മഹല്‍-മദ്റസാ കമ്മിറ്റികളുടെയും നേതൃത്വത്തില്‍ നബിദിനറാലി സംഘടിപ്പിച്ചു. ഐക്യവേദിയുടെ നേതൃത്വത്തിലുള്ള റാലി എം.എസ്്.എം കോളജില്‍നിന്നും ആരംഭിച്ച് പാര്‍ക്ക് മൈതാനിയില്‍ സമാപിച്ചു. വിവിധ മഹല്ലുകളുടെ നേതൃത്വത്തില്‍ നൂറുകണക്കിന് പേര്‍ റാലിയില്‍ അണിനിരന്നു. ചെയര്‍മാന്‍ അഡ്വ. എസ്. അബ്ദുല്‍ നാസര്‍, കണ്‍വീനര്‍ ലിയാഖത്ത് പറമ്പി, എ. താഹാമുസ്ലിയാര്‍, നുജുമുദ്ദീന്‍ ഫാളിലി, അന്‍സാരി കോയിക്കലത്തേ്, മഹ്മൂദ് മുസ്ലിയാര്‍, റഷീദ് നമ്പലശ്ശേരി, ഷാജി കല്ലറക്കല്‍, സിയാദ് മണ്ണാമുറി തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി. ഇലിപ്പക്കുളം: ചൂനാട് വടക്കേ ജങ്ഷനില്‍ യുവജന കൂട്ടായ്മയുടെ നേതൃത്വത്തില്‍ മതസൗഹാര്‍ദ സംഗമം സംഘടിപ്പിച്ചു. പഞ്ചായത്തംഗം ജി. രാജീവ്കുമാര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഹഖീം മളാഹിരി നബിദിന സന്ദേശം നല്‍കി. ദേവദാസ്, രാമല്ലൂര്‍മഠം ശ്രീകുമാര്‍, പ്രസന്നകുമാര്‍, സജി റോയില്‍, നിയാസ് അജ്മീര്‍, അന്‍സില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Show Full Article
TAGS:LOCAL NEWS
Next Story