Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപെരുവേലിച്ചാല്‍ പുഞ്ച...

പെരുവേലിച്ചാല്‍ പുഞ്ച അടിസ്ഥാനസൗകര്യ വികസനത്തില്‍ അഴിമതി നടന്നതായി പരാതി

text_fields
bookmark_border
മാവേലിക്കര: പെരുവേലിച്ചാല്‍ പുഞ്ചയില്‍ കേരള ലാന്‍ഡ് ഡെവലപ്മെന്‍റ് കോര്‍പറേഷന്‍െറ കായംകുളത്തെ പ്രോജക്ട് എന്‍ജിനീയറുടെ ഓഫിസ് മുഖേന നബാര്‍ഡ് പദ്ധതി പ്രകാരം നടന്ന പ്രവൃത്തിയില്‍ അഴിമതിയെന്ന് പരാതി. രണ്ടുകോടി രൂപയുടെ ഭരണാനുമതിയോടെ നടന്ന നിര്‍മാണപ്രവൃത്തിയില്‍ നിര്‍ദിഷ്ട പ്ളാന്‍ പ്രകാരമോ എസ്റ്റിമേറ്റില്‍ പറയുന്ന സവിശേഷതകളോടെയോ അല്ല പണി നടന്നിരിക്കുന്നതെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകനായ വെട്ടിയാര്‍ സുരേന്ദ്രദാസ് വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. കുട്ടനാട് പാക്കേജില്‍ ഓണാട്ടുകര നീര്‍ത്തട പദ്ധതി പ്രകാരം 2015ലെ 23.50 കോടിയുടെ പദ്ധതിയില്‍ വന്‍ ക്രമക്കേട് നടന്നതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. രണ്ട് പദ്ധതികളും ഒരുസ്ഥലത്തുതന്നെ ചെയ്തെന്ന് കാണിച്ച് വന്‍തോതില്‍ പണം തട്ടുകയായിരുന്നെന്നാണ് ആരോപണം. രണ്ട് പദ്ധതികളും സംബന്ധിച്ച് മുമ്പ് പരാതി നല്‍കിയെങ്കിലും അന്വേഷണം അട്ടിമറിക്കപ്പെടുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story