Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅയല്‍വാസിയുടെ...

അയല്‍വാസിയുടെ വളര്‍ത്തുനായ അമ്മയെയും മകളെയും കടിച്ച് പരിക്കേല്‍പിച്ചു

text_fields
bookmark_border
ഹരിപ്പാട്: അയല്‍വാസിയുടെ വളര്‍ത്തുനായ അമ്മയെയും മകളെയും കടിച്ച് പരിക്കേല്‍പിച്ചു. കരുവാറ്റ പവര്‍ഹൗസിന് സമീപം വെട്ടത്തേരില്‍ ജമാലുദ്ദീന്‍െറ ഭാര്യ ഷാനിദ (26), മകള്‍ ഫെമിന ജാസ്മിന്‍ (എട്ട്) എന്നിവര്‍ക്കാണ് കടിയേറ്റത്. ഞായറാഴ്ച വൈകുന്നേരം 6.30ഓടെയാണ് സംഭവം. ചങ്ങലയില്‍ കെട്ടിയിരുന്ന നായ വീട്ടുമുറ്റത്തേക്ക് കയറിവന്ന ഇരുവരെയും കടിക്കുകയായിരുന്നു. രണ്ടുമാസം മുമ്പ് കോയിപ്പള്ളില്‍ ഷംസുദ്ദീനെയും ഭാര്യാമാതാവിനെയും മകനെയും നായ കടിച്ച് പരിക്കേല്‍പിച്ചിരുന്നു. കടിയേറ്റ ഇരുവരും താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സ തേടി.
Show Full Article
TAGS:LOCAL NEWS 
Next Story