Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമദ്യലഹരിയില്‍...

മദ്യലഹരിയില്‍ യുവാക്കള്‍ കുടുംബത്തെ ആക്രമിച്ചു; നാലുപേര്‍ക്ക് പരിക്ക്

text_fields
bookmark_border
മണ്ണഞ്ചേരി: മദ്യലഹരിയിലത്തെിയ യുവാക്കളുടെ ആക്രമണത്തില്‍ നാലുവയസ്സുകാരന്‍ അടക്കം കുടുംബത്തിലെ നാലുപേര്‍ക്ക് പരിക്കേറ്റു. മണ്ണഞ്ചേരി പഞ്ചായത്ത് ഒന്നാം വാര്‍ഡ് കൊച്ചുപുരക്കല്‍ രാമചന്ദ്രന്‍െറ വീട്ടിലാണ് ആക്രമണം ഉണ്ടായത്. സംഭവുമായി ബന്ധപ്പെട്ട് തൈത്തറയില്‍ തിങ്കള്‍ (36) പൊലീസ് കസ്റ്റഡിയിലായി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ രാമചന്ദ്രന്‍, ഭാര്യ രമണി, മകന്‍ സന്തോഷ്, ചെറുമകന്‍ സോനു എന്നിവരെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസം വൈകുന്നേരം നാലോടെയായിരുന്നു സംഭവം. അക്രമിസംഘം പതിവായി ഗുണ്ടാപ്പിരിവടക്കം നടത്തി പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നവരാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story