Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2016 1:08 PM GMT Updated On
date_range 13 Aug 2016 1:08 PM GMTഅയല്‍വാസികള്‍ തമ്മില്‍ തര്‍ക്കം: കല്ളേറില്‍ രണ്ടുപേര്‍ക്ക് പരിക്ക്
text_fieldsbookmark_border
മാന്നാര്‍: തര്‍ക്കത്തിനിടെ അയല്‍വാസികള്‍ നടത്തിയ കല്ളേറില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. അയല്‍വാസികളായ ചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റും കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അംഗവുമായ വിളയില്‍ രാമകൃഷ്ണന്‍ (70), വിളയില്‍ പടീറ്റതില്‍ വീട്ടില്‍ മുരളീധരന്‍പിള്ള (56) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വര്‍ഷങ്ങളായി ഇവര്‍ തമ്മില്‍ അതിര്‍ത്തി തര്‍ക്കവും മറ്റുപ്രശ്നങ്ങളും നിലനില്‍ക്കുകയാണ്. കഴിഞ്ഞദിവസം പുത്തന്‍കോട്ടക്കകത്തെ വീടിന് മുന്‍വശത്തെ കിണറിന് മുകളിലേക്ക് കിടക്കുന്ന മരച്ചില്ലകള്‍ മുറിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കല്ളേറിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. വിളയില്‍ രാമകൃഷ്ണന്‍ മാവേലിക്കര കണ്ടിയൂരിയിലുള്ള സ്വകാര്യ നഴ്സിങ് ഹോമിലും മുരളീധരന്‍ ജില്ലാ ആശുപത്രിയിലും ചികിത്സയിലാണ്. ഇരുവര്‍ക്കുമെതിരെ മാന്നാര്‍ പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story