Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2016 1:08 PM GMT Updated On
date_range 13 Aug 2016 1:08 PM GMTമാക്കേകടവ്-നേരേകടവ് ഫെറിയില്‍ രണ്ട് ജങ്കാറുകള്‍ സര്‍വിസ് തുടങ്ങി
text_fieldsbookmark_border
പൂച്ചാക്കല്‍: മാക്കേകടവ്-നേരേകടവ് ഫെറിയില്‍ രണ്ട് ജങ്കാറുകള്‍ സര്‍വിസ് ആരംഭിച്ചു. വര്‍ഷങ്ങളായി ഇവിടെ ഒരു ജങ്കാറാണ് സര്‍വിസ് നടത്തിയിരുന്നത്. ഒരുമാസം മുമ്പ് വൈക്കം-തവണക്കടവ് റൂട്ടില്‍ ജങ്കാര്‍ സര്‍വിസ് ആരംഭിച്ചിരുന്നു. ഇതത്തേുടര്‍ന്ന് മാക്കേകടവ്-നേരേകടവ് ഫെറിയില്‍ വാഹനങ്ങളുടെ എണ്ണം കുറഞ്ഞിരുന്നു. വൈക്കം-തവണക്കടവ് ഫെറിയില്‍ സര്‍വിസ് നടത്തുന്നത് വലിയ ജങ്കാര്‍ ആയതിനാല്‍ കൂടുതല്‍ വാഹനങ്ങള്‍ ഇതില്‍ കയറ്റാനാകും. എന്നാല്‍, മാക്കേകടവ്-നേരേകടവ് ഫെറിയല്‍ സര്‍വിസ് നടത്തിയിരുന്നത് ചെറിയ ജങ്കാറായതിനാലാണ് ഈ റൂട്ടില്‍ വാഹനങ്ങളുടെ എണ്ണം കുറഞ്ഞത്. ഇത് പരിഹരിക്കാനാണ് വെള്ളിയാഴ്ച മുതല്‍ മറ്റൊരു ജങ്കാറുകൂടി സര്‍വിസിന് കൊണ്ടുവന്നത്. 10,30,000 രൂപക്കാണ് സര്‍വിസ് നടത്താന്‍ കരാറെടുത്തിട്ടുള്ളത്. കോട്ടയത്തെ ഉദയനാപുരം പഞ്ചായത്തിനെയും ആലപ്പുഴയിലെ തൈക്കാട്ടുശേരി പഞ്ചായത്തിനെയും ബന്ധിപ്പിച്ചാണ് മാക്കേകടവ്-നേരേകടവ് റൂട്ടില്‍ സര്‍വിസ് നടക്കുന്നത്. അഞ്ച് കിലോമീറ്റര്‍ അപ്പുറം വൈക്കം മുനിസിപ്പാലിറ്റിയെയും ചേന്നംപള്ളിപ്പുറം ഗ്രാമ പഞ്ചായത്തിനെയും ബന്ധിപ്പിച്ചാണ് വൈക്കം-തവണക്കടവ് റൂട്ടില്‍ ജങ്കാര്‍ സര്‍വിസ് നടക്കുന്നത്. നിലവില്‍ ആലപ്പുഴ ജില്ലയെയും കോട്ടയം ജില്ലയെയും ബന്ധിപ്പിച്ച് ഈ മേഖലയില്‍ മൂന്ന് ജങ്കാറുകള്‍ സര്‍വിസ് നടത്തുന്നത് യാത്രക്കാര്‍ക്കും വാഹന ഉടമകള്‍ക്കും ഏറെ ആശ്വാസം നല്‍കുന്നതാണ്.
Next Story