Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകെ.എസ്.ആര്‍.ടി.സി...

കെ.എസ്.ആര്‍.ടി.സി വികസനത്തിന് സ്വകാര്യ പങ്കാളിത്തവും –മന്ത്രി

text_fields
bookmark_border
ചെങ്ങന്നൂര്‍: ദീര്‍ഘവീക്ഷണമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കുന്നതിന് മാസ്റ്റര്‍ പ്ളാനിന്‍െറ അടിസ്ഥാനത്തില്‍ സ്വകാര്യ പങ്കാളിത്തത്തോടെ കെ.എസ്.ആര്‍.ടി.സിയില്‍ വികസന പദ്ധതികള്‍ നടപ്പാക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. കെ.എസ്.ആര്‍.ടി.സി ചെങ്ങന്നൂര്‍ ഡിപ്പോയില്‍ പുതുതായി ആരംഭിച്ച ബസ് സര്‍വിസുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കെ.എസ്.ആര്‍.ടി.സിയില്‍ പരമ്പരാഗതമായി നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ദീര്‍ഘവീക്ഷണമുള്ളതായിരുന്നില്ല. ഇത് കെ.എസ്.ആര്‍.ടി.സിയുടെ വികസനത്തെ മുരടിപ്പിക്കുന്നതിന് കാരണമായതായും അദ്ദേഹം പറഞ്ഞു.അഡ്വ. കെ.കെ. രാമചന്ദ്രന്‍ നായര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കൊല്ലം സോണല്‍ ഓഫിസര്‍ എസ്.കെ. സുരേഷ്കുമാര്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഓപറേഷന്‍സ് പി.എം. ഷറഫ് മുഹമ്മദ്, ചീഫ് എന്‍ജിനീയര്‍ ആര്‍. ഇന്ദു, എ.ടി.ഒ ജയിംസ് കോയിപ്പള്ളി, നഗരസഭ കൗണ്‍സിലര്‍ രാജന്‍ കണ്ണാട്ട്, വിവിധ രാഷ്്ട്രീയ കക്ഷി നേതാക്കളായ എം.എച്ച്. റഷീദ്, ടി.കെ. ഇന്ദ്രജിത്ത്, പ്രഫ. പി.ഡി. ശശിധരന്‍, ബി. മോഹന്‍കുമാര്‍, അഭിജിത്ത് ശര്‍മ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story