Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2016 2:31 PM GMT Updated On
date_range 6 Aug 2016 2:31 PM GMTഅരൂക്കുറ്റിയിലെ ചെറുദ്വീപുകള്‍ റിസോര്‍ട്ടുകള്‍ കൈയടക്കി
text_fieldsbookmark_border
അരൂര്‍: അരൂക്കുറ്റിയിലെ ചെറുദ്വീപുകളില്‍ ഇനി വില്‍ക്കാനുള്ളത് ഒരു വീടുമാത്രം. സൂനാമി ദുരന്തനാളുകളിലാണ് ദ്വീപ് നിവാസികള്‍ക്ക് സുരക്ഷാ ആശങ്കകള്‍ ഏറിയത്. കായലിന്‍െറ മധ്യഭാഗത്തുള്ള മൂന്ന് ദ്വീപുകളില്‍ മുന്നൂറോളം കുടുംബങ്ങള്‍ ഉണ്ടായിരുന്നു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് താമസമാക്കിയവരില്‍ അധികവും മത്സ്യത്തൊഴിലാളികളായിരുന്നു. മത്സ്യബന്ധനത്തിന് ഏറ്റവും യോജിച്ച സ്ഥലമെന്ന നിലയില്‍ അല്ലലില്ലാതെ ഏറെനാള്‍ കഴിയുകയും ചെയ്തു. എന്നാല്‍, വിദ്യാഭ്യാസം, ചികിത്സ, നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത എന്നിവക്ക് കരയെ ആശ്രയിക്കേണ്ട ആവശ്യം കൂടിവന്നപ്പോള്‍ നിരന്തരമുള്ള വഞ്ചിയാത്ര ക്ളേശകരമായി. ഇതിനിടെയാണ് ഭൂമാഫിയ റിസോര്‍ട്ട് നിര്‍മാണം ലാക്കാക്കി ദ്വീപുകളെ നോട്ടമിട്ടത്. ഓരോ വീടുകളും വാങ്ങുക എന്ന തന്ത്രമാണ് അവര്‍ കൈക്കൊണ്ടത്. കിഴക്കേ അറ്റത്തുള്ള ദ്വീപാണ് ആദ്യം വാങ്ങിയത്. മൂന്ന് ഏക്കറോളം വിസ്തൃതിയുള്ള ദ്വീപില്‍ ഇരുന്നൂറിലധികം വീടുകള്‍ ഉണ്ടായിരുന്നു. എല്ലാ വീടുകളും വാങ്ങിയതോടെ ദ്വീപ് റിസോര്‍ട്ടുകാരുടെ സ്വന്തമായി. പിന്നീട് മറ്റു ദ്വീപുകള്‍ വാങ്ങാനും ശ്രമം നടന്നു. പടിഞ്ഞാറെ മാട് എന്നറിയപ്പെടുന്ന ദ്വീപിലെ ഒരു വീട്ടുകാരന്‍ മാത്രമാണ് ഇനിയും ശേഷിക്കുന്നത്. ദ്വീപില്‍ വീടുവിറ്റവര്‍ കരകളില്‍ വളരെകുറച്ച് സ്ഥലങ്ങള്‍ വാങ്ങി വീടുനിര്‍മിച്ച് കഴിയുകയാണ്. സുരക്ഷാപ്രശ്നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ശാന്തമായ പരിസരവും ഏത് വേനലിലും കുളിര്‍ക്കാറ്റ് വീശുന്ന സ്വച്ഛതയും ദ്വീപ് നിവാസികളുടെ ഓര്‍മകളില്‍നിന്ന് മാറിയിട്ടില്ല.
Next Story