Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2016 4:53 PM IST Updated On
date_range 4 Aug 2016 4:53 PM ISTപറവൂരിലെ നിരീക്ഷണ കാമറകള്‍ പ്രവര്‍ത്തനരഹിതം
text_fieldsbookmark_border
പറവൂര്‍: നഗരത്തിലെ ഗതാഗത നിയമലംഘനത്തിന് അറുതിവരുത്താനും മാലിന്യം തള്ളുന്നവരെ കണ്ടത്തൊനും കുറ്റകൃത്യങ്ങള്‍ തടയാനുമായി സ്ഥാപിച്ച നീരിക്ഷണകാമറകള്‍ പ്രവര്‍ത്തനരഹിതം. ഒരു വര്‍ഷം മുമ്പാണ് കാമറ സ്ഥാപിച്ചത്. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലായി 24 നിരീക്ഷണകാമറകളുണ്ട്്. സംസ്ഥാന പൊതുമരാമത്ത് വകുപ്പിനുകീഴിലെ ഇലക്ട്രോണിക്സ് വിഭാഗത്തിന്‍െറ സഹായത്തോടയാണ് ഇവ സ്ഥാപിച്ചത്. 25 ലക്ഷം രൂപ ചെലവഴിച്ച കാമറകളുടെ പ്രവര്‍ത്തനം കഴിഞ്ഞ ആഗസ്റ്റിലാണ് ആരംഭിച്ചത്. ഇപ്പോള്‍ പലതും പ്രവര്‍ത്തനരഹിതമാവുകയോ വ്യക്തതയില്ലാത്തതോ ആയ നിലയിലുമാണ്. പല ചിത്രങ്ങളും പരിശോധനക്ക് വിധേയമാക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഇതുമൂലം അപകടങ്ങങ്ങള്‍ വരുത്തിയ വാഹനങ്ങളെയും മാലിന്യങ്ങള്‍ തള്ളുന്നവരെയും കണ്ടുപിടിക്കാന്‍ കഴിയുന്നില്ല. പറവൂര്‍ പൊലീസ് ഇന്‍സ്പെക്ടറുടെ നിയന്ത്രണത്തിലാണ് കാമറ പ്രവര്‍ത്തിക്കുന്നത്. ദേശീയപാത 17ല്‍ വഴിക്കുളങ്ങരമുതല്‍ പറവൂര്‍-വടക്കേക്കര പാലംവരെയും മെയിന്‍ റോഡില്‍ പള്ളിത്താഴം പാലംവരെയും കാമറ സ്ഥാപിച്ചു. പറവൂര്‍ മാര്‍ക്കറ്റ്, കണ്ണന്‍കുളങ്ങര, മുനിസിപ്പല്‍ കവല, കെ.എം.കെ ജങ്ഷന്‍, തെക്കേനാലുവഴി, പുല്ലംകുളം, കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ്, ചേന്ദമംഗലം കവല, മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ്, താലൂക്ക് ആശുപത്രി, പഴയ സ്റ്റാന്‍ഡ്, കച്ചേരിപ്പടി, അമ്മന്‍കോവില്‍ എന്നിവടങ്ങളിലാണ് മറ്റു കാമറകള്‍ സ്ഥാപിച്ചത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാമറകള്‍ സി.ഐ ഓഫിസിലെ ഒരു പൊലീസുകരാനാണ് നിരീക്ഷിക്കുന്നത്. എന്നാല്‍, പലതും പ്രവര്‍ത്തന രഹിതമായതിനാല്‍ കണ്‍ട്രോള്‍ റൂമിലിരുന്ന് നിരീക്ഷിക്കാനും കഴിയുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story