Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2016 10:20 AM GMT Updated On
date_range 30 April 2016 10:20 AM GMTതാമരക്കുളം പച്ചക്കാട്ട് കടന്നലുകള്‍ ഭീതിപരത്തുന്നു
text_fieldsbookmark_border
ചാരുംമൂട്: താമരക്കുളം പച്ചക്കാട്ട് കടന്നലുകള്‍ ഭീതിപരത്തുന്നു. കടന്നല്‍ക്കുത്തേറ്റ് ഗുരുതരാവസ്ഥയിലിരുന്നയാള്‍ മരിച്ചു. താമരക്കുളം പഞ്ചായത്തില്‍ പച്ചക്കാട് ജങ്ഷനിലും പരിസരങ്ങളിലുമുള്ളവരാണ് കടന്നല്‍ ഭീതിയില്‍ കഴിയുന്നത്. ജങ്ഷനോടുചേര്‍ന്ന് സ്ഥാപിച്ചിട്ടുള്ള പഞ്ചായത്തിന്‍െറ ജലസംഭരണിയുടെ മുകളിലായാണ് കടന്നലുകള്‍ കുടുകൂട്ടിയിരിക്കുന്നത്. ടാങ്കിന്‍െറ രണ്ടു ഭാഗങ്ങളിലായി രണ്ട് കൂടുകളാണുള്ളത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ജങ്ഷന് സമീപം താമസിക്കുന്ന സ്വാതി ഭവനില്‍ ഗംഗാധരനെ കടന്നലുകള്‍ കൂട്ടത്തോടെ ആക്രമിച്ചത്. ടാങ്കിന് സമീപത്തെ കൃഷിസ്ഥലത്തുവെച്ചായിരുന്നു കടന്നലിന്‍െറ ആക്രമണം. സമീപത്തെ വീട്ടില്‍ ഓടിക്കയറിയ ഗംഗാധരനെ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലാക്കി. ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഗഗാധരന്‍െറ ആരോഗ്യനില വ്യാഴാഴ്ച വഷളായിരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു മരണം. വനപ്രദേശങ്ങളില്‍ കണ്ടുവരുന്ന കടന്നലുകളാണ് ഇവിടെ കൂടുകൂട്ടിയിരിക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളിലും കടന്നലുകള്‍ ഇവിടെ കൂടുകൂട്ടിയിരുന്നു. കഴിഞ്ഞ വര്‍ഷം സമീപ വീടുകളിലെ രണ്ട് ആടുകള്‍ കടന്നലിന്‍െറ കുത്തേറ്റ് ചത്തിരുന്നു. നിരവധി ആളുകള്‍ക്ക് കടന്നലിന്‍െറ കുത്തേറ്റിട്ടുണ്ട്. കടന്നലുകളെ നശിപ്പിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു
Next Story