Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2016 4:12 PM IST Updated On
date_range 29 April 2016 4:12 PM ISTനെട്ടൂര്‍ -തേവര ബോട്ടില്‍ യാത്രക്കാര്‍ ദുരന്തഭീതിയില്‍
text_fieldsbookmark_border
മരട്: ദിനം പ്രതി നൂറുകണക്കിന് സ്ത്രീകളും വിദ്യാര്‍ഥികളുമടക്കം നിരവധി യാത്രക്കാര്‍ ആശ്രയിക്കുന്ന നെട്ടൂര്‍ -തേവര, കുമ്പളം- തേവര ഫെറികളിലെ ബോട്ട് സര്‍വിസുകള്‍ യാത്രക്കാരുടെ ജീവന് പുല്ലുവില. കൊച്ചിയിലെ ബോട്ട് ദുരന്തം കഴിഞ്ഞ് മാസങ്ങള്‍ മാത്രം പിന്നിടുമ്പോഴും ദുരന്തങ്ങള്‍ ആവര്‍ത്തിക്കും വിധത്തിലാണ് ഭൂരിഭാഗം ബോട്ടുകളും സര്‍വിസ് നടത്തുന്നത്. ബോട്ടുകളില്‍ ലൈഫ് ജാക്കറ്റുകളും ബോയകളും വേണമെന്ന കര്‍ശന നിയമം ഉണ്ടെങ്കിലും നെട്ടൂരിലെയും കുമ്പളത്തെയും സര്‍വിസുകള്‍ക്ക് ഇത് ബാധകമല്ളെന്ന നിലപാടിലാണ് അധികൃതര്‍. കുമ്പളം-തേവര ഫെറി സര്‍വിസ് നടത്തുന്ന ബോട്ടിന് കാലപ്പഴക്കം ചെന്നതാണെന്നും ആരോപണമുണ്ട്. ബോട്ടിന്‍െറ കാലപ്പഴക്കവും തകരാറും കാരണവും നെട്ടൂര്‍ നിവാസികള്‍ക്ക് തേവരയിലേക്ക് കടക്കാനായി 2012 ല്‍ നഗരസഭ 10 ലക്ഷം രൂപ മുടക്കി ഓണസമ്മാനമായി ഇരുചക്രവാഹനങ്ങളും കയറ്റാവുന്ന ബോട്ട് പണികഴിപ്പിച്ച് ഇറക്കിയെങ്കിലും ആറുമാസം തുടര്‍ച്ചയായി ഓടാതെ കട്ടപ്പുറത്ത് കയറ്റുകയായിരുന്നു. നിരവധി സംഘടനകളുടെ സമരങ്ങളത്തെുടര്‍ന്ന് മന്ത്രി കെ. ബാബുവിന്‍െറ എം.എല്‍.എ ഫണ്ടില്‍നിന്ന് 27 ലക്ഷം രൂപ അനുവദിച്ച് വീണ്ടും പുതിയ ബോട്ട് നിര്‍മിക്കുന്നതിന് അനുമതിയും നല്‍കുകയായിരുന്നു. രണ്ട് എന്‍ജിനുള്ള ബോട്ടില്‍ 15 പേര്‍ക്ക് യാത്രചെയ്യാനും ഇരുചക്രവാഹനങ്ങളും മറ്റും കയറ്റാവുന്ന സൗകര്യത്തിലുമാണ് ഇറക്കിയത്. ഈ വര്‍ഷം ജനുവരി അഞ്ചിനായിരുന്നു ഉദ്ഘാടനം. എന്നാല്‍, ഇപ്പോള്‍ ഈ ബോട്ടില്‍ ലൈസന്‍സില്ലാത്തവരും ഡ്രൈവിങ് അറിയാത്തവരും വിദ്യാര്‍ഥികളടക്കം യാത്രക്കാരുടെ ജീവന്‍ പണയം വെച്ച് ഡ്രൈവിങ് പരിശീലനം നടത്തുകയാണ്. യാത്രക്കാര്‍ ഭയന്നാണ് ബോട്ടുകളില്‍ യാത്രചെയ്യുന്നത്. കഴിഞ്ഞയാഴ്ച ഈ ബോട്ടിന്‍െറ സീലിങ് ഇളകി വീണു. ബോട്ടില്‍ ഈസമയം യാത്രക്കാരില്ലാഞ്ഞതിനാല്‍ അപകടം ഒഴിവായി. സംഭവം പുറംലോകം അറിഞ്ഞതുമില്ല. പിന്നീട് ഇളകിവീണ സീലിങ് പിടിപ്പിക്കുകയും ചെയ്തു. ടിക്കറ്റ് വിതരണത്തില്‍ തട്ടിപ്പ് നടത്തുന്നുണ്ടെന്നാണ് യാത്രക്കാര്‍ പറയുന്നത്. ദിനംപ്രതി 2000 രൂപ ഡീസല്‍ ഇനത്തില്‍ നഗരസഭയാണ് നല്‍കുന്നത്. എന്നാല്‍, വാഹനത്തിനും ഒരാള്‍ക്കും നല്‍കേണ്ടത് ഏഴ് രൂപയുടെ ടിക്കറ്റാണെങ്കില്‍ നാലുരൂപയുടെ ടിക്കറ്റെ നല്‍കാറുള്ളൂ. ബാക്കി മൂന്നുരൂപയുടെ ടിക്കറ്റ് ഇല്ളെന്നാണ് മറുപടി. ബോട്ടിന്‍െറ ഇരുവശവും യാത്രയില്‍ കല്ലില്‍ ഇടിച്ചാണ് നില്‍ക്കുന്നത്. ഇതുമൂലം ബോട്ടിന് കേടുപാട് സംഭവിക്കുന്നു. ആറുമാസംകൊണ്ട് 2012ല്‍ കട്ടപ്പുറത്തായ പഴയ ബോട്ട് നിര്‍മിച്ചയാള്‍ക്ക് തന്നെയാണ് 27 ലക്ഷം നല്‍കി പുതിയ ബോട്ട് നിര്‍മിക്കാന്‍ കരാര്‍ ഏല്‍പിച്ചത്. ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ബോട്ടുകള്‍ സര്‍വിസ് നടത്തി മാസങ്ങള്‍ക്കകം കട്ടപ്പുറത്താകുന്നതില്‍ ദുരൂഹതയുണ്ടെന്നാണ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story