Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഷാജിയുടെ ഓട്ടോയില്‍ ...

ഷാജിയുടെ ഓട്ടോയില്‍ ധൈര്യമായി കയറാം; ഇറങ്ങുമ്പോള്‍ തര്‍ക്കം വേണ്ട

text_fields
bookmark_border
മൂവാറ്റുപുഴ: സഞ്ചരിച്ച ദൂരത്തിന്‍െറ ചാര്‍ജ് എത്രയെന്നറിയാന്‍ യാത്ര കഴിയും വരെ കാത്തിരിക്കേണ്ട. വിവിധ സ്ഥലങ്ങളിലേക്കുള്ള നിരക്ക് കൃത്യമായി പ്രദര്‍ശിപ്പിച്ചിരിക്കുന്നു. അതും അനുവദിച്ചതിലും കുറഞ്ഞ കൂലി. ഒപ്പം ലഹരികേന്ദ്രങ്ങളിലേക്ക് ട്രിപ് വരില്ളെന്ന അറിയിപ്പും. മൂവാറ്റുപുഴ ബി.ഒ.സി സ്റ്റാന്‍ഡിലെ ഓട്ടോത്തൊഴിലാളി ഷാജിയാണ് ഓട്ടോ ടാക്സിയില്‍ ഒരോ സ്ഥലത്തേക്കുമുള്ള ചാര്‍ജ് പ്രദര്‍ശിപ്പിച്ചത്. ബി.ഒ.സി കവലയില്‍നിന്ന് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ്, ആശ്രമം ബസ് സ്റ്റാന്‍ഡ്, മോഡല്‍ എച്ച്.എസ്, ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലേക്ക് മിനിമമാണ് ചാര്‍ജ്-20 രൂപ. ഒന്നേമുക്കാല്‍ കിലോമീറ്ററില്‍ താഴെയുള്ള ഈ സ്ഥലങ്ങളിലേക്ക് സര്‍ക്കാര്‍ അനുവദിച്ച 25 രൂപ വാങ്ങാമെന്നിരിക്കെയാണ് കുറഞ്ഞ നിരക്ക്. 25, 30, 40, 50 രൂപ നിരക്ക് ഈടാക്കി ഓടുന്ന സ്ഥലങ്ങളും ഇതില്‍ ഉള്‍പ്പെടു ത്തിയിട്ടുണ്ട്. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് നിരവധി ഒറ്റയാള്‍ സമരങ്ങള്‍ നടത്തിയിട്ടുണ്ട് ഷാജി. ഏകീകൃത ഓട്ടോചാര്‍ജ് നടപ്പാക്കി എല്ലാ വണ്ടികളിലും പ്രദര്‍ശിപ്പിച്ചാല്‍ യാത്രാനിരക്കിനെച്ചൊല്ലിയുള്ള തര്‍ക്കം ഒഴിവാക്കാമെന്നാണ് ഷാജിയുടെ അഭിപ്രായം.
Show Full Article
TAGS:LOCAL NEWS 
Next Story