Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2016 9:44 AM GMT Updated On
date_range 19 April 2016 9:44 AM GMTവോട്ടുമറിക്കാന്‍ സി.പി.എം-വെള്ളാപ്പള്ളി ധാരണ –എ.എ. ഷുക്കൂര്‍
text_fieldsbookmark_border
ആലപ്പുഴ: കുട്ടനാട്ടിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി ബി.ഡി.ജെ.എസ് ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവിന് വോട്ടുമറിക്കാനും ആലപ്പുഴ, അമ്പലപ്പുഴ മണ്ഡലങ്ങളില്‍ തിരിച്ച് വോട്ട് വാങ്ങാനും സി.പി.എം-വെള്ളാപ്പള്ളി ഗൂഢാലോചനയെന്ന് ഡി.സി.സി പ്രസിഡന്‍റ് എ.എ. ഷുക്കൂര്‍. ഇടതുമുന്നണി സ്ഥാനാര്‍ഥി തോമസ് ചാണ്ടി എന്‍.സി.പിക്കാരനായതിനാല്‍ ഇത്തരത്തിലൊരു നീക്കം സി.പി.എമ്മിന് എളുപ്പമായിരിക്കുകയാണ്. സി.പി.എം സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന ഈ രണ്ടു മണ്ഡലങ്ങളിലും ബി.ഡി.ജെ.എസിന് സ്ഥാനാര്‍ഥികള്‍ ഇല്ലാത്തതും ഒത്തുകളിക്ക് തെളിവാണ്. കണിച്ചുകുളങ്ങര ദേവസ്വം തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ സി.പി.എം മാറിനില്‍ക്കുന്നതും ഈ ധാരണമൂലമാണെന്നും ഷുക്കൂര്‍ ആരോപിച്ചു.
Next Story