Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപ്രവര്‍ത്തകരില്‍...

പ്രവര്‍ത്തകരില്‍ ആവേശത്തിരയിളക്കി മുഖ്യമന്ത്രിയുടെ പര്യടനം

text_fields
bookmark_border
ആലപ്പുഴ: പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നും പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശം ഉയര്‍ത്തിയും ജില്ലയില്‍ മുഖ്യമന്ത്രിയുടെ പര്യടനം. യു.ഡി.എഫ് സര്‍ക്കാറിന്‍െറ നേട്ടങ്ങളും മുഖ്യമന്ത്രി അക്കമിട്ട് നിരത്തി. സ്ഥാനാര്‍ഥികളുടെ വിജയത്തിന് മുഖ്യമന്ത്രി പങ്കെടുത്ത് സംഘടിപ്പിച്ച യോഗങ്ങളില്‍ പ്രവര്‍ത്തകരുടെ വലിയ പങ്കാളിത്തം ഉണ്ടായി. അരൂര്‍ മണ്ഡലത്തിലെ പൂച്ചാക്കലില്‍ നിന്നും മുഖ്യമന്ത്രിയുടെ പ്രചാരണ പര്യടനം തുടങ്ങി കായംകുളത്ത് അവസാനിച്ചു. തനിക്കെതിരെയുള്ള ആരോപണങ്ങളില്‍ ഒരു ശതമാനമെങ്കിലും യാഥാര്‍ഥ്യമുണ്ടെങ്കില്‍ പൊതുപ്രവര്‍ത്തനം നിര്‍ത്തുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. കെ.പി.സി.സി സെക്രട്ടറി എം.കെ. അബ്ദുല്‍ ഗഫൂര്‍ ഹാജി അധ്യക്ഷത വഹിച്ചു. കെ.സി. വേണുഗോപാല്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ എം. മുരളി, ഡി.സി.സി പ്രസിഡന്‍റ് എ.എ. ഷുക്കൂര്‍, സ്ഥാനാര്‍ഥി സി.ആര്‍. ജയപ്രകാശ്, ഉമേശന്‍, അഡ്വ. എസ്. രാജേഷ്, ഡി.സി.സി ഉപാധ്യക്ഷന്‍ ടി.ജി. രഘുനാഥപിള്ള, എം.ആര്‍. രവി തുടങ്ങിയവര്‍ സംസാരിച്ചു. ജെ.എസ്.എസില്‍നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്ന ജെ.വൈ.എസ് സംസ്ഥാന സെക്രട്ടറിയും യു.ഡി.എഫ് അരൂര്‍ മണ്ഡലം ചെയര്‍മാനും ആയിരുന്ന സെന്‍ മോന്‍ പാണാവള്ളിക്ക് ഉമ്മന്‍ ചാണ്ടി ചടങ്ങില്‍ അംഗത്വം നല്‍കി. ചേര്‍ത്തല: അഡ്വ. എസ്. ശരത്തിന്‍െറ തെരഞ്ഞെടുപ്പ് പ്രചാരണം ചേര്‍ത്തലയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ യു.ഡി.എഫ് കണ്‍വീനര്‍ വി.എം. ജോയി അധ്യക്ഷത വഹിച്ചു. കെ.സി. വേണുഗോപാല്‍ എം.പി, എ.എ. ഷുക്കൂര്‍, എം. മുരളി, വി.ടി. ജോസഫ്, സി.കെ. ഷാജിമോഹന്‍, കെ.ആര്‍. രാജേന്ദ്രപ്രസാദ്, കെ.എന്‍.സെയ്തുമുഹമ്മദ്, ഐസക് മാടവന, എം.കെ. ജിനദേവ്, ആര്‍. ശശിധരന്‍ എന്നിവര്‍ സംസാരിച്ചു. ആലപ്പുഴ നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ മണ്ണഞ്ചേരിയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ആര്‍. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ.സി. വേണുഗോപാല്‍ എം.പി, എ.എ. ഷുക്കൂര്‍, എം. മുരളി, സ്ഥാനാര്‍ഥി ലാലി വിന്‍സന്‍റ്, കണ്ടല്ലൂര്‍ ശങ്കരനാരായണന്‍, എം.എം. നസീര്‍, കെ.വി. മേഘനാഥന്‍, രവീന്ദ്രദാസ്, പി. നാരായണന്‍കുട്ടി, എസ്. മുഹമ്മദ് ബഷീര്‍, സി.സി. നിസാര്‍, ബി. അനസ്, സുനീര്‍രാജ എന്നിവര്‍ സംസാരിച്ചു. അമ്പലപ്പുഴ: ഷേഖ് പി. ഹാരിസിന്‍െറ തെരഞ്ഞെടുപ്പ് പൊതുസമ്മേളനം അമ്പലപ്പുഴയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. നജ്മല്‍ ബാബു അധ്യക്ഷത വഹിച്ചു. കെ.സി. വേണുഗോപാല്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. സ്ഥാനാര്‍ഥി ഷേഖ് പി. ഹാരിസ്, ഡി.സി.സി പ്രസിഡന്‍റ് എ.എ. ഷുക്കൂര്‍, യു.ഡി.എഫ് ചെയര്‍മാന്‍ എം. മുരളി, കെ.പി.സി.സി നിര്‍വാഹക സമിതി അംഗങ്ങളായ പി. നാരായണന്‍കുട്ടി, ത്രിവിക്രമന്‍ തമ്പി, ഡി.സി.സി വൈസ് പ്രസിഡന്‍റ് എം.ജെ. ജോബ്, ജി. മുകുന്ദന്‍പിള്ള, അഡ്വ. ബി. രാജശേഖരന്‍, എ.എം. നസീര്‍, വി.സി. ഫ്രാന്‍സിസ്, എ.കെ. ബേബി, സുനില്‍ ജോര്‍ജ്, വി.കെ. ബൈജു, ഡി. നാരായണന്‍കുട്ടി, ഇല്ലിക്കല്‍ കുഞ്ഞുമോന്‍, മുജീബ് റഹ്മാന്‍ പല്ലന, സാദിഖ് മാക്കിയില്‍, എസ്. പ്രഭുകുമാര്‍, എസ്. സുബാഹു, പി. സാബു എന്നിവര്‍ സംസാരിച്ചു. തൃക്കുന്നപ്പുഴ: രമേശ് ചെന്നിത്തലയുടെ തെരഞ്ഞെടുപ്പ് പ്രചാരണം തൃക്കുന്നപ്പുഴയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. തൃക്കുന്നപ്പുഴ മണ്ഡലം ചെയര്‍മാന്‍ എ. ഷാജഹാന്‍ അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാല്‍ എം.പി, എം. മുരളി, എ.എ. ഷുക്കൂര്‍, അഡ്വ. ബി. ബാബുപ്രസാദ്, എം.എം. ബഷീര്‍, എ.കെ. രാജന്‍, ഹാരിസ് അണ്ടോളില്‍, കെ.എം. രാജു തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS
Next Story