Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right...

പടക്കനിര്‍മാണകേന്ദ്രങ്ങളില്‍ പരിശോധന

text_fields
bookmark_border
ചേര്‍ത്തല: കൊല്ലം പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തെ തുടര്‍ന്ന് താലൂക്കിന്‍െറ വിവിധ ഭാഗങ്ങളിലുള്ള പടക്കനിര്‍മാണകേന്ദ്രങ്ങളില്‍ ചേര്‍ത്തല ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തി. തുറവൂര്‍ മേഖലയില്‍ കുത്തിയതോട് സി.ഐയുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ എട്ടോളം വീടുകളിലും കടകളിലുമായി പരിശോധന നടത്തി. ആയിരത്തിനുമേല്‍ കിലോഗ്രാം സ്ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തു. ആളൊഴിഞ്ഞ വീടുകളില്‍നിന്നും വിജനമായ പ്രദേശങ്ങളില്‍ സൂക്ഷിച്ചനിലയിലുമാണ് പടക്കങ്ങള്‍ ലഭിച്ചത്. അര്‍ത്തുങ്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പടക്കനിര്‍മാണം നടത്തുന്ന മൂന്നോളം വീടുകള്‍ റെയ്ഡ് നടത്തിയെങ്കിലും ഒന്നുംതന്നെ പിടിച്ചെടുക്കാന്‍ കഴിഞ്ഞില്ല. പടക്കങ്ങള്‍ സ്ഥലത്തുനിന്നും മാറ്റിയെന്നാണ് അര്‍ത്തുങ്കല്‍ പൊലീസ് പറഞ്ഞത്. മാരാരിക്കുളം സ്റ്റേഷന്‍ പരിധിയില്‍ പലകേന്ദ്രങ്ങളിലും റെയ്ഡ് നടത്തിയെങ്കിലും സ്ഫോടകവസ്തുക്കള്‍ ഒന്നും തന്നെ കണ്ടത്തൊനായില്ല.
Show Full Article
TAGS:LOCAL NEWS 
Next Story