Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകണ്ടക്ടറുടെ പണമടങ്ങിയ...

കണ്ടക്ടറുടെ പണമടങ്ങിയ ബാഗ് അപഹരിച്ച യുവാവ് അറസ്റ്റില്‍

text_fields
bookmark_border
ചെങ്ങന്നൂര്‍: ഹരിപ്പാട്-ചെങ്ങന്നൂര്‍ റൂട്ടില്‍ സര്‍വിസ് നടത്തുന്ന എസ്.എല്‍.എം.എസ് ബസിലെ കണ്ടക്ടറുടെ പണമടങ്ങിയ ബാഗ് അപഹരിച്ച യുവാവിനെ ചെങ്ങന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. റാന്നി മേനാംതോട്ടം കുളത്തിന്‍കര സുദീഷാണ് (19) അറസ്റ്റിലായത്. കഴിഞ്ഞദിവസം ഉച്ചക്ക് അടുത്ത ഓട്ടത്തിനായി ചെങ്ങന്നൂര്‍ നഗരസഭാ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ കാത്തുകിടക്കുമ്പോള്‍ ഡ്രൈവറുടെ കാബിനിന് മുകളിലുള്ള ബര്‍ത്തില്‍ സൂക്ഷിച്ച ബാഗ് തട്ടിയെടുത്ത് കടക്കുകയായിരുന്നു. കവര്‍ച്ചക്ക് കൂട്ടുനിന്ന ഒരാളെക്കൂടി പിടികിട്ടാനുണ്ട്. ബാഗില്‍ നാലായിരത്തോളം രൂപ ഉണ്ടായിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story