Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightയുവാക്കള്‍ക്കുനേരെ...

യുവാക്കള്‍ക്കുനേരെ ആക്രമണം; പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അറസ്റ്റില്‍

text_fields
bookmark_border
ഹരിപ്പാട്: ആക്രമണത്തില്‍ യുവാക്കള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റിനെ പൊലീസ് അറസ്റ്റുചെയ്തു. ചേപ്പാട് കുളിര്‍തണ്ണിയില്‍ രഘുവാണ് (42) അറസ്റ്റിലായത്. ഫെബ്രുവരി 23ന് വെട്ടിക്കുളങ്ങര ക്ഷേത്രത്തിന് സമീപം ഉണ്ടായ അക്രമസംഭവത്തില്‍ ചേപ്പാട് സ്വദേശികളായ സുധീഷ് ഗോപി (25), ചാര്‍ലി (24) എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. ഏഴ് പ്രതികളാണ് ആകെയുള്ളത്. ഇതില്‍ നാലുപേര്‍ നേരത്തേ കീഴടങ്ങിയെന്ന് കരീലക്കുളങ്ങര പൊലീസ് പറഞ്ഞു. ചേപ്പാട് ചിറയില്‍ തെക്കതില്‍ ശ്യാംകുമാര്‍ (31), പാറത്തറ പടീറ്റതില്‍ സനല്‍കുമാര്‍ (28), വാതല്ലൂര്‍ പടീറ്റതില്‍ അജിത്ത് (കണ്ണന്‍ -21), ശ്രീനിലയത്തില്‍ ശ്രീനിവാസന്‍ (65) എന്നിവരാണ് കീഴടങ്ങിയത്. ചേപ്പാട് ശ്രീരാഗത്തില്‍ ശ്രീകുമാര്‍ (31), ശ്രീജിത്ത് (33) എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്.
Show Full Article
TAGS:LOCAL NEWS 
Next Story