Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2016 10:41 AM GMT Updated On
date_range 3 April 2016 10:41 AM GMTതെരഞ്ഞെടുപ്പ് നിലം നികത്തലുകാരുടെ സുവര്‍ണകാലം
text_fieldsbookmark_border
അരൂര്‍: നിയമസഭാ തെരഞ്ഞെടുപ്പുകാലം നിലം നികത്തലുകാരുടെ സുവര്‍ണകാലമാണ്. റവന്യൂ, പഞ്ചായത്ത്, കൃഷി വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പൂര്‍ണമായും തെരഞ്ഞടുപ്പ് ജോലികളില്‍ വ്യാപൃതരാകുന്നത് അവസരമാക്കി മുതലെടുക്കുകയാണ് ഭൂമാഫിയ. അരൂര്‍ മേഖലയിലെ ഏക്കറുകണക്കിന് പാടങ്ങളും തണ്ണീര്‍ത്തടങ്ങളും നികത്തിക്കൊണ്ടിരിക്കുകയാണ്. നികത്തലിനെതിരെ പരാതി നല്‍കാന്‍പോലും ഉദ്യോഗസ്ഥരെ ലഭിക്കാത്ത സമയമണിത്. സ്റ്റോപ് മെമ്മോ നല്‍കിയ ഇടങ്ങളിലും നികത്തല്‍ തുടരുന്നുണ്ട്. നിരോധ ഉത്തരവ് പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ പോലും ഉദ്യോഗസ്ഥര്‍ക്ക് എത്താന്‍ കഴിയാത്ത സ്ഥിതിയുണ്ട്. ഇത് മനസ്സിലാക്കിയ ക്വട്ടേഷന്‍ സംഘങ്ങള്‍ സജീവമായി രംഗത്തുണ്ട്. മുഖ്യരാഷ്ട്രീയ പാര്‍ട്ടികളും തെരഞ്ഞെടുപ്പ് രംഗത്തേക്ക് ഇറങ്ങിയതോടെ നിലം നികത്തല്‍ ആര്‍ക്കും വേണ്ടാത്ത കാര്യമായി. വര്‍ഷങ്ങളായി തരിശുകിടക്കുന്ന നെല്‍വയലുകളില്‍ വയല്‍ച്ചുള്ളികളും കണ്ടല്‍ മരങ്ങളും കാടുകയറുന്നതുമൂലം ഇഴജന്തുക്കളുടെയും മറ്റും ഉപദ്രവം ഉണ്ടാകും. പരിസരവാസികള്‍ ഈക്കാര്യം ചൂണ്ടിക്കാട്ടി നികത്തലിന് അനുകൂലമായി മാറും. ഇതും നികത്തുകാര്‍ക്ക് സഹായകമാകുന്നുണ്ട്.
Next Story