Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകായംകുളത്ത് വീണ്ടും...

കായംകുളത്ത് വീണ്ടും മോഷണം; സിഗ്നല്‍ ലൈറ്റിന്‍െറ ബാറ്ററി അപഹരിച്ചു

text_fields
bookmark_border
കായംകുളം: കായംകുളത്ത് മോഷണം പെരുകുന്നു. സിഗ്നല്‍ ലൈറ്റിന്‍െറ ബാറ്ററി മോഷണംപോയി. ദേശീയപാതയില്‍ ഒ.എന്‍.കെ ജങ്ഷനില്‍ സ്ഥാപിച്ചിരുന്ന സിഗ്നല്‍ ലൈറ്റിന്‍െറ ബാറ്ററിയാണ് കഴിഞ്ഞദിവസം രാത്രി മോഷ്ടിച്ചത്. കണ്‍ട്രോള്‍ റൂമിനോട് ചേര്‍ന്ന് ഇരുമ്പുപെട്ടിയില്‍ സൂക്ഷിച്ചിരുന്ന ബാറ്ററി താഴ് തകര്‍ത്താണ് മോഷ്ടാക്കള്‍ അപഹരിച്ചത്. രാവിലെ ജങ്ഷനില്‍ ഡ്യൂട്ടിക്ക് എത്തിയ ഹോംഗാര്‍ഡാണ് ബാറ്ററി മോഷണംപോയ വിവരം അറിയുന്നത്. ബാറ്ററി ഇല്ലാതായതോടെ സിഗ്നല്‍ ലൈറ്റ് പ്രവര്‍ത്തനവും നിലച്ചു. 50,000 രൂപ വിലയുള്ള ബാറ്ററിയാണ് മോഷണംപോയതെന്ന് അധികൃതര്‍ പറഞ്ഞു. കെ.സി. വേണുഗോപാല്‍ എം.പിയുടെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ചാണ് സിഗ്നല്‍ ലൈറ്റ് സ്ഥാപിച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി കായംകുളത്ത് നിരവധി മോഷണമാണ് നടന്നത്. തുടര്‍ച്ചയായുണ്ടാകുന്ന മോഷണങ്ങളില്‍ നാട്ടുകാരും വ്യാപാരികളും ഭീതരാണ്.
Show Full Article
TAGS:
Next Story