Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sept 2015 5:34 PM IST Updated On
date_range 22 Sept 2015 5:34 PM ISTശ്രീനാരായണഗുരു സമാധിദിനം ആചരിച്ചു
text_fieldsbookmark_border
ചേര്‍ത്തല: ശ്രീനാരായണഗുരുവിന്‍െറ സമാധിദിനം പ്രത്യേക പൂജകളോടെയും വിവിധ പരിപാടികളോടെയും നടന്നു. ചേര്‍ത്തല താലൂക്ക് മഹാസമാധി ദിനാചരണ കമ്മിറ്റിയും ശ്രീനാരായണ മെമ്മോറിയല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളും ചേര്‍ന്നാണ് താലൂക്കിലെ പ്രധാന പരിപാടി നടത്തിയത്. രാവിലെ സ്കൂള്‍ അങ്കണത്തില്‍ പ്രിന്‍സിപ്പല്‍ എം. ജയപ്രസാദ് പീതപതാക ഉയര്‍ത്തി. തുടര്‍ന്ന് ഗുരു കണ്ണാടി പ്രതിഷ്ഠ നടത്തിയ കളവങ്കോടം ശക്തീശ്വര ക്ഷേത്രത്തില്‍നിന്ന് ദീപശിഖാപ്രയാണം ആരംഭിച്ചു. ക്ഷേത്രയോഗം പ്രസിഡന്‍റ് സി.കെ. ഷാജിമോഹന്‍ സ്കൂള്‍ പ്രഥമാധ്യാപിക എം.ഒ. രമണിക്കുട്ടിക്ക് പതാക കൈമാറി. എസ്.എന്‍.എം.എച്ച്.എസ്.എസിലെ കായികതാരങ്ങള്‍ അണിനിരന്ന ദീപശിഖ റിലേക്ക് വിവിധയിടങ്ങളില്‍ വരവേല്‍പ് നല്‍കി. നഗരത്തിലൂടെ സഞ്ചരിച്ച ദീപശിഖ പ്രയാണം സ്കൂള്‍ അങ്കണത്തില്‍ സമാപിച്ചു. ഉച്ചക്കുശേഷം സ്കൂള്‍ അങ്കണത്തില്‍ സമൂഹപ്രാര്‍ഥന നടന്നു. വൈകുന്നേരം നഗരത്തില്‍ നൂറുകണക്കിന് ശ്രീനാരായണ വിശ്വാസികള്‍ അണിനിരന്ന മൗനജാഥ നടന്നു. ഗുരുവിന്‍െറ പ്രതിമയും വഹിച്ച് അലംകൃത രഥം മുന്നില്‍ സഞ്ചരിച്ചു. പിന്നാലെ പീതാംബരധാരികളായ വിശ്വാസി സമൂഹവും. തുടര്‍ന്ന് സ്കൂള്‍ ഹാളില്‍ ചേര്‍ന്ന പൊതുസമ്മേളനം മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. എം.എല്‍.എമാരായ ഡോ. തോമസ് ഐസക്, പി. തിലോത്തമന്‍ എന്നിവര്‍ പ്രഭാഷണം നടത്തി. സി.കെ. വിജയഘോഷ് ചാരങ്കാട്ട് അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ ജയലക്ഷ്മി അനില്‍കുമാര്‍, കൗണ്‍സിലര്‍ സല്‍മ സുനില്‍, പി.ആര്‍. സന്തോഷ്, ടി.ടി. സജി എന്നിവര്‍ സംസാരിച്ചു. ജി. സിന്ധു സ്വാഗതവും എന്‍. ദിലീപ് നന്ദിയും പറഞ്ഞു. ചേര്‍ത്തല തെക്ക് തിരുവിഴ സമാധിദിനാചരണ സംഘം നേതൃത്വത്തില്‍ സംഗീതഭജന, വിദ്യാഭ്യാസ-കാഷ് അവാര്‍ഡ് വിതരണം, സമൂഹസദ്യ എന്നിവ നടന്നു. പ്രസിഡന്‍റ് പ്രസന്ന ബാബു കാഷ് അവാര്‍ഡ് വിതരണം ചെയ്തു. തിരുനല്ലൂര്‍ തോണിച്ചാല്‍ ഭാഗം സമാധിദിനാചരണ സമിതി നേതൃത്വത്തില്‍ മൗനജാഥും ശ്രീനാരായണ ധര്‍മപ്രബോധനവും പ്രസാദവിതരണവും സമൂഹപ്രാര്‍ഥനയും നടന്നു. വല്ലയില്‍ ഭാഗം സമാധിദിനാചരണ സമിതി നേതൃത്വത്തില്‍ ഗുരുകൃതികളുടെ പാരായണം, സമൂഹപ്രാര്‍ഥന, ഭജന, അന്നദാനം, മൗനപ്രാര്‍ഥന എന്നിവ നടന്നു. വയലാര്‍ തെക്ക് ഗുരുസമാധിദിനം ആചരിച്ചു. മുന്‍ ജില്ലാ ജഡ്ജി വയലാര്‍ ലംബോദരന്‍ പ്രഭാഷണം നടത്തി. പി.ആര്‍. മണിലാല്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ അവാര്‍ഡുകള്‍ കെ.പി. നടരാജന്‍ വിതരണം ചെയ്തു. പി.എന്‍. നടരാജന്‍, ആര്‍. തിലകപ്പന്‍, കെ.എന്‍. രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പ്രസാദവിതരണവും സമൂഹപ്രാര്‍ഥനയും നടന്നു. കൊക്കോതമംഗലം സമാധിദിനാചരണ സമിതി നേതൃത്വത്തില്‍ സമൂഹപ്രാര്‍ഥനയും ഭജനയും അന്നദാനവും നടന്നു. കണ്ടമംഗലം ഹയര്‍ സെക്കന്‍ഡറി സ്കൂളിന്‍െറ ആഭിമുഖ്യത്തില്‍ നടന്ന ശ്രീനാരായണഗുരു മഹാസമാധി ദിനാചരണം മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്തു. പി. തിലോത്തമന്‍ എം.എല്‍.എ, ഡോ. പ്രദീപ് കുമാര്‍, ദേവസ്വം പ്രസിഡന്‍റ് പി.ഡി. ഗഗാറിന്‍, രാമചന്ദ്രന്‍ കൈപ്പാരിശേരി, പഞ്ചായത്ത് അംഗം സതി അനില്‍കുമാര്‍, പി.ടി.എ പ്രസിഡന്‍റ് പി.ടി. രമേശ്, ഹെഡ്മിസ്ട്രസ് എസ്. അനിത, ടി.ജി. ഉഷാകുമാരി, ആശീര്‍വാദ്, പി.കെ. കാവ്യ, പി.ജി. സദാനന്ദന്‍, അനില്‍ കണ്ടമംഗലം എന്നിവര്‍ സംസാരിച്ചു. അരൂരില്‍ മൗനജാഥ, ഗുരുപൂജ, അന്നദാനം എന്നിവ വിവിധ ശാഖകളില്‍ നടന്നു. എരമല്ലൂര്‍ 67ാം നമ്പര്‍ ശാഖാങ്കണത്തില്‍ സമാധി ആചരണ പരിപാടികള്‍ രാവിലെ മുതല്‍ തുടങ്ങി. പ്രസിഡന്‍റ് മോഹനന്‍ കൊച്ചുവെളിയില്‍ നേതൃത്വം നല്‍കി. എഴുപുന്ന ശാഖയില്‍ നടന്ന പരിപാടികള്‍ക്ക് പ്രസിഡന്‍റ് ജെ. കുമാരന്‍ നേതൃത്വം നല്‍കി. അരൂരില്‍ പ്രസിഡന്‍റ് പി.കെ. ശ്രീനിവാസന്‍ ഗുരുസ്മരണ നടത്തി. ചന്തിരൂര്‍ 922ാം നമ്പര്‍ കുമര്‍ത്തുപടി ശാഖാങ്കണത്തില്‍ പ്രസിഡന്‍റ് എന്‍.കെ. പുരുഷോത്തമന്‍ നേതൃത്വം നല്‍കി. എഴുപുന്ന വടക്ക് ശാഖാങ്കണത്തില്‍ പ്രസിഡന്‍റ് എന്‍.കെ. സിദ്ധാര്‍ഥനും നേതൃത്വം നല്‍കി. പൂച്ചാക്കല്‍ 544ാം നമ്പര്‍ ശാഖാ യോഗത്തിന്‍െറയും ശ്രീനാരാണഗുരു ധര്‍മസഭയുടെയും ആഭിമുഖ്യത്തിലായിരുന്നു മൗനജാഥ. ശ്രീകണ്ഠേശ്വരം മഹാദേവ ക്ഷേത്രത്തില്‍ നടന്ന ഗുരുപൂജക്ക് ശേഷം തുറവൂര്‍ ദേവരാജന്‍ പ്രഭാഷണം നടത്തി. ദേവസ്വം പ്രസിഡന്‍റ് ടി.ഡി. പ്രകാശന്‍, കെ.കെ. തങ്കപ്പന്‍, ബിജുദാസ്, അഡ്വ. രാജേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story