Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനെല്‍കൃഷിയുമായി യൂത്ത് ...

നെല്‍കൃഷിയുമായി യൂത്ത് കോണ്‍ഗ്രസ്; നെല്ലിശ്ശേരി മൂവേലി പാടശേഖരത്തില്‍ വിത്തെറിഞ്ഞു

text_fields
bookmark_border
അരൂര്‍: യൂത്ത് കോണ്‍ഗ്രസ് അരൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൈക്കാട്ടുശ്ശേരി പഞ്ചായത്തിലെ ഉളവെയ്പ് നെല്ലിശ്ശേരി മൂവേലി പാടശേഖരത്തില്‍ നടത്തുന്ന നെല്‍കൃഷിയുടെ വിത്തുവിത സംസ്ഥാന പ്രസിഡന്‍റ് അഡ്വ. ഡീന്‍ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്‍റ് അഡ്വ. എസ്. രാജേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന. സെക്രട്ടറി ജെബി മത്തേര്‍, ബ്ളോക് കോണ്‍ഗ്രസ് പ്രസിഡന്‍റ് എം.ആര്‍. രവി, ടി.കെ. പ്രതുലചന്ദ്രന്‍, സി.ആര്‍. ധനേഷ്, കെ.പി. കൃഷ്ണന്‍നായര്‍, സിബി ജോണ്‍, ജോസഫ് മണ്ണഞ്ചേരി, വി.കെ. സുനീഷ്, വി. ജിബീഷ്, സി.എ. അരുണ്‍ ചന്ദ്, സി.സി. സുധീഷ്, മനോജ്, സജി, എന്‍.എം. ഷിഹാബ്, സനീഷ് പായിക്കാട് എന്നിവര്‍ നേതൃത്വം നല്‍കി. വര്‍ഷങ്ങളായി തരിശുകിടന്ന 30 ഏക്കര്‍ പാടശേഖരം പാട്ടത്തിനെടുത്താണ് യൂത്ത്കോണ്‍ഗ്രസ് കൃഷിയിറക്കുന്നത്. ടില്ലര്‍ ഉപയോഗിച്ചാണ് നിലം ഉഴുത് കൃഷിയോഗ്യമാക്കിയത്. കൃഷി ഭവനില്‍നിന്ന് ലഭിച്ച ഉമ വിത്താണ് വിതച്ചത്. കഴിഞ്ഞവര്‍ഷം പാണാവള്ളി എളംകുളം പാടശേഖരത്തില്‍ പത്തേക്കര്‍ നെല്‍കൃഷി നടത്തിയിരുന്നു. മികച്ച വിളവ് ലഭിച്ചതാണ് കൂടുതല്‍ ഏക്കറിലേക്ക് കൃഷി വ്യാപിപ്പിക്കാന്‍ പ്രേരണ നല്‍കിയത്. ലാല്‍ ബഹദൂര്‍ ശാസ്ത്രി യൂത്ത് അഗ്രോമിഷന്‍െറ നേതൃത്വത്തില്‍ സൗജന്യമായി ജൈവപച്ചക്കറി തൈകളും നല്‍കുന്നുണ്ട്.
Show Full Article
TAGS:
Next Story