Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightതോട്ടം മേഖല...

തോട്ടം മേഖല നഷ്ടമെങ്കില്‍ പച്ചക്കറി കൃഷിക്ക് വിട്ടുകൊടുക്കണം –അഡ്വ. വി. മോഹന്‍ദാസ്

text_fields
bookmark_border
ആലപ്പുഴ: തോട്ടം മേഖല നഷ്ടമാണെങ്കില്‍ കഴിയാവുന്ന ഇടങ്ങളില്‍ പച്ചക്കറി കൃഷിക്ക് ഉപയോഗപ്പെടുത്തണമെന്ന് എ.ഐ.ടി.യു.സി ദേശീയ കൗണ്‍സില്‍ അംഗം അഡ്വ. വി. മോഹന്‍ദാസ്. തോട്ടം തൊഴിലാളികള്‍ക്ക് മിനിമം 500 രൂപ കൂലി നല്‍കിയാല്‍ തോട്ടങ്ങള്‍ പൂട്ടിപ്പോകുമെന്നാണ് മാനേജ്മെന്‍റ് പറയുന്നത്. അത്തരം തോട്ടങ്ങള്‍ നിലനിര്‍ത്തേണ്ടതുണ്ടോയെന്ന് ഗൗരവമായി പരിഗണിക്കണം. മിനിമം കൂലി നിയമത്തിന്‍െറ അടിസ്ഥാന തത്വം തന്നെ ജീവിക്കാന്‍ ആവശ്യമായ കൂലി എന്നാണ്. അത് നല്‍കാന്‍ കഴിയാത്ത തൊഴില്‍ മേഖല അവശ്യ സര്‍വിസ് അല്ളെങ്കില്‍ നിലനിര്‍ത്തേണ്ടതില്ല. വിഭജിച്ച് നല്‍കാനാവാത്ത തോട്ടങ്ങള്‍ പ്ളാന്‍േറഷന്‍ കോര്‍പറേഷനെ ഏല്‍പിക്കുകയോ പ്രത്യേക ബോര്‍ഡ് രൂപവത്കരിച്ച് തൊഴിലാളികളെയും തോട്ടങ്ങളെയും സംരക്ഷിക്കുകയോ ചെയ്യണം. തോട്ടങ്ങള്‍ മുറിഞ്ഞുപോകാതിരിക്കാനാണ് ഭൂപരിഷ്കരണ നിയമത്തില്‍നിന്ന് ഒഴിവാക്കിയത്. എന്നാല്‍, പഠനങ്ങള്‍ തെളിയിച്ചത് ചെറിയ തോട്ടങ്ങളിലാണ് കൂടുതല്‍ ഉല്‍പാദനം എന്നാണ്. കേരളത്തിന് ഇന്ന് ആവശ്യം തേയില അല്ല. പച്ചക്കറികളാണ്. തോട്ടങ്ങള്‍ അഞ്ചോ പത്തോ ഏക്കര്‍ വീതം തൊഴിലാളികള്‍ക്കോ അവരുടെ കൂട്ടായ്മകള്‍ക്കോ നല്‍കി പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കണം. അതിന് പ്രത്യേക പദ്ധതി തയാറാക്കിയാല്‍ വിഷമുക്ത പച്ചക്കറി ജനങ്ങള്‍ക്ക് നല്‍കാന്‍ കഴിയും. വിഷലിപ്ത പച്ചക്കറിയില്‍നിന്ന് ജനങ്ങളെ മോചിപ്പിക്കുകയും ചെയ്യാം. ഇത്തരത്തിലുള്ള നീക്കങ്ങള്‍ ഇപ്പോഴത്തെ തോട്ടം തൊഴിലാളി വിരുദ്ധ നിലപാടിന്‍െറ സാഹചര്യത്തില്‍ പൊതുസമൂഹം ചിന്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
Show Full Article
Next Story