Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകായംകുളത്ത് കടകളില്‍...

കായംകുളത്ത് കടകളില്‍ വ്യാപക മോഷണം

text_fields
bookmark_border
കായംകുളം: കായംകുളത്ത് ദേശീയപാതയോരത്തെ കടകളില്‍ വ്യാപക മോഷണം. എം.എസ്.എം കോളജിന് സമീപം മാളിയേക്കല്‍ ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ഇ മൈത്രി സെന്‍റര്‍, ബെസ്റ്റ് സ്പെയര്‍പാര്‍ട്സ് ഷോറൂം, കമ്പ്യൂട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ മോഷണം നടന്നത്. ഇ മൈത്രി സെന്‍ററില്‍നിന്ന് 17,000 രൂപയും സ്പെയര്‍പാട്സ് കടയില്‍നിന്ന് 5000 രൂപയുമാണ് മോഷണം പോയത്. ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ഒന്നും അപഹരിച്ചില്ല. ഇ മൈത്രി സെന്‍ററില്‍ ഉപഭോക്താക്കളില്‍നിന്ന് സ്വരൂപിച്ച തുക ഞായറാഴ്ച ബാങ്ക് അവധിയായതിനാല്‍ അടക്കാന്‍ കഴിഞ്ഞില്ല. ഇതാണ് മോഷണം പോയത്. ഷട്ടറിന്‍െറ പൂട്ടും ഗ്ളാസ് ഡോറും തകര്‍ത്താണ് കള്ളന്‍ അകത്ത് കയറിയതെന്ന് ഉടമ മഹ്മൂദ് പറഞ്ഞു. സ്പെയര്‍ പാര്‍ട്സ് കടയുടെയും ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറയും ഷട്ടറിന്‍െറ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്തുകടന്നത്. സമീപത്തെ മറ്റുകടകളുടെ പൂട്ട് തകര്‍ക്കാനും ശ്രമം നടത്തിയതായി കണ്ടെ ത്തി. പൊലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തത്തെി പരിശോധന നടത്തി.
Show Full Article
TAGS:
Next Story