Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightആശുപത്രി കെട്ടിടം...

ആശുപത്രി കെട്ടിടം ഉദ്ഘാടനം

text_fields
bookmark_border
തുറവൂര്‍: തുറവൂര്‍ താലൂക്ക് ആശുപത്രി പുതിയ കെട്ടിടത്തിന്‍െറ ഉദ്ഘാടനവും കവാടം സമര്‍പ്പണവും ‘ഹലോ പട്ടണക്കാട്’ വെബ്സൈറ്റ് ഉദ്ഘാടനവും അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്കിന്‍െറ ശിലാസ്ഥാപനവും ബുധനാഴ്ച വൈകുന്നേരം അഞ്ചിന് ആശുപത്രി അങ്കണത്തില്‍ നടക്കുമെന്ന് പട്ടണക്കാട് ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ദിലീപ് കണ്ണാടന്‍ അറിയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷത വഹിക്കും. അഡ്മിനിസ്ട്രേറ്റീവ് ബ്ളോക് ശിലാസ്ഥാപനം കെ.സി. വേണുഗോപാല്‍ എം.പി നിര്‍വഹിക്കും. ബ്ളോക് പഞ്ചായത്ത് ഏറ്റെടുത്ത ഭൂമിയുടെ രേഖ എ.എം. ആരിഫ് എം.എല്‍.എ കൈമാറും. മഹാത്മാ ഗാന്ധിയുടെ എണ്ണച്ചായ ചിത്രം പി. തിലോത്തമന്‍ എം.എല്‍.എയും ഡോ. ബി.ആര്‍. അംബേദ്കറുടെ എണ്ണച്ചായ ചിത്രം എ.എ. ഷുക്കൂറും അനാച്ഛാദനം ചെയ്യും.
Show Full Article
TAGS:
Next Story