Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവാഹനപരിശോധന: 360...

വാഹനപരിശോധന: 360 കേസ്, 2.54 ലക്ഷം രൂപ പിഴ

text_fields
bookmark_border
ആലപ്പുഴ: മോട്ടോര്‍ വാഹന വകുപ്പ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ബുധനാഴ്ച നടത്തിയ വാഹന പരിശോധനയില്‍ 360 കേസെടുത്തു. പിഴയായി 2,54,000 രൂപ ഈടാക്കി. ഹെല്‍മറ്റ് ധരിക്കാത്തതിന് 76 കേസും ലെയ്ന്‍ ഗതാഗത നിയമലംഘനത്തിന് 126ഉം ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചതിന് 21ഉം സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് 29ഉം കേസെടുത്തു. സ്പീഡ് ഗവേണര്‍ പ്രവര്‍ത്തനരഹിതമായതിന് 12ഉം അമിതഭാരം കയറ്റിയതിന് ഒമ്പതും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കാലാവധി കഴിഞ്ഞതിന് ആറും അനധികൃതമായി വാഹനങ്ങളില്‍ രൂപമാറ്റം വരുത്തിയതിന് 12ഉം നികുതി അടക്കാത്തതിന് എട്ട് കേസുമെടുത്തു. ആര്‍.ടി.ഒ എബി ജോണ്‍, എന്‍ഫോഴ്സ്മെന്‍റ് ആര്‍.ടി.ഒ ശശികുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Show Full Article
TAGS:
Next Story