Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകയര്‍ വ്യവസായം...

കയര്‍ വ്യവസായം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ ഇടപെടണം –എസ്.എന്‍.ഡി.പി

text_fields
bookmark_border
ആലപ്പുഴ: കയര്‍ വ്യവസായം അഭിമുഖീകരിക്കുന്ന ബഹുമുഖമായ പ്രശ്നങ്ങള്‍ പരിഹരിച്ച് മെച്ചപ്പെടുത്താന്‍ സര്‍ക്കാറിന്‍െറ ഇടപെടല്‍ ആവശ്യമാണെന്ന് അമ്പലപ്പുഴ എസ്.എന്‍.ഡി.പി യൂനിയന്‍െറ നേതൃത്വത്തില്‍ നടന്ന ശാഖ ഭാരവാഹികളുടെ യോഗം അഭിപ്രായപ്പെട്ടു. കയര്‍ഫാക്ടറി തൊഴിലാളികളും ചെറുകിട കയര്‍ഫാക്ടറി ഉടമകളും കടുത്ത പ്രതിസന്ധി നേരിടുകയാണ്. 1000 കോടി രൂപക്കുമേല്‍ വിദേശനാണ്യം നേടിത്തരുന്ന വ്യവസായമായിട്ടും അതിന്‍െറ പുരോഗതിക്ക് സര്‍ക്കാരുകള്‍ ഒന്നും ചെയ്യുന്നില്ല. ഗത്യന്തരമില്ലാതെയാണ് കയര്‍ത്തൊഴിലാളികള്‍ സമരത്തിലേക്ക് ഇറങ്ങിയത്. രണ്ടുദിവസം നീണ്ടുനിന്ന നേതൃപരിശീലന ക്യാമ്പില്‍ താലൂക്കിന്‍െറ വിവിധഭാഗങ്ങളില്‍ നിന്നുള്ള ശാഖാപ്രതിനിധികള്‍ പങ്കെടുത്തു. വിവിധ വിഷയങ്ങളെ അധികരിച്ച് പ്രമുഖര്‍ ക്ളാസെടുത്തു. ‘ജീവിതശൈലീ രോഗങ്ങളും പ്രതിരോധവും’ എന്ന വിഷയത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് മെഡിസിന്‍ വിഭാഗം പ്രഫസര്‍ ഡോ. ബി. പത്മകുമാര്‍ ക്ളാസെടുത്തു. യൂനിയന്‍ പ്രസിഡന്‍റ് കലവൂര്‍ എന്‍. ഗോപിനാഥ്, സെക്രട്ടറി കെ.എന്‍. പ്രേമാനന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
Next Story