Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Sept 2015 4:34 PM IST Updated On
date_range 12 Sept 2015 4:34 PM ISTമാലിന്യസംസ്കരണ രംഗത്ത് ആലപ്പുഴക്ക് ചരിത്രനേട്ടം
text_fieldsbookmark_border
ആലപ്പുഴ: മാലിന്യസംസ്കരണ രംഗത്ത് ആലപ്പുഴ നഗരസഭക്ക് ചരിത്രപരമായ നേട്ടമെന്ന് ചെയര്‍പേഴ്സണ്‍ മേഴ്സി ഡയാന മാസിഡോ. ആലപ്പുഴ നഗരസഭയുടെ മാതൃക കാണാനും അത് തങ്ങളുടെ പ്രദേശങ്ങളില്‍ പകര്‍ത്താനുമായി ഒരുവര്‍ഷത്തിനുള്ളില്‍ നൂറിലേറെ തദ്ദേശസ്ഥാപനങ്ങളുടെ പ്രതിനിധികള്‍ ആലപ്പുഴ സന്ദര്‍ശിച്ചു. സംസ്ഥാന ശുചിത്വ മിഷന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, എനര്‍ജി മാനേജ്മെന്‍റ് സെന്‍റര്‍ എന്നിവ പുരസ്കാരങ്ങള്‍ നല്‍കി അംഗീകരിച്ചു. ഡല്‍ഹി ആസ്ഥാനമായ സെന്‍റര്‍ ഫോര്‍ എന്‍വയണ്‍മെന്‍റ് സയന്‍സ് നടത്തിയ പഠനത്തില്‍ മാലിന്യസംസ്കരണ പ്രവര്‍ത്തനങ്ങളില്‍ സുസ്ഥിര മാതൃക സൃഷ്ടിച്ച ഒന്നാമത്തെ നഗരമായി ആലപ്പുഴയെ വിലയിരുത്തിയതായി ചെയര്‍പേഴ്സണ്‍ പറഞ്ഞു. 2013ല്‍ ഡോ. തോമസ് ഐസക് എം.എല്‍.എ തെരഞ്ഞെടുത്ത 12 വാര്‍ഡുകളില്‍ നടപ്പാക്കിയ മാലിന്യം ഉറവിടത്തില്‍തന്നെ സംസ്കരിക്കുന്ന പദ്ധതിയാണ് നഗരത്തിന്‍െറ മുഖച്ഛായ മാറ്റിയത്. 2500 പോര്‍ട്ടബ്ള്‍ ബയോഗ്യാസ് പ്ളാന്‍റും 6500 പൈപ്പ് കമ്പോസ്റ്റ് യൂനിറ്റും സ്ഥാപിക്കുന്നതിന് ഗവേഷണ വികസന സ്ഥാപനമായ ഇന്‍ഗ്രേറ്റഡ് റൂറല്‍ ടെക്നോളജി സെന്‍ററിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. 12 വാര്‍ഡുകളിലായി ആരംഭിച്ച പദ്ധതി വിജയിച്ചതോടെ മറ്റ് 40 നഗരസഭാ വാര്‍ഡുകളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. 2013 ഒക്ടോബറില്‍ ആരംഭിച്ച പ്രോജക്ടിന്‍െറ ഭാഗമായി 40 വാര്‍ഡില്‍ 1164 ബയോഗ്യാസ് പ്ളാന്‍റ് സ്ഥാപിച്ചു. 2140 ബയോഗ്യാസ് പ്ളാന്‍റും 1240 പൈപ്പ് കമ്പോസ്റ്റ് യൂനിറ്റുമാണ് ആകെ സ്ഥാപിച്ചത്. ഇതുവഴി ദിനേന 8.25 ടണ്‍ ഖരമാലിന്യം വീടുകളില്‍തന്നെ സംസ്കരിക്കാന്‍ കഴിഞ്ഞു. മാലിന്യസംസ്കരണത്തോടൊപ്പം ഗാര്‍ഹിക, പാചകവാതക ആവശ്യത്തിന് ബയോഗ്യാസും ലഭിക്കുന്നെന്നതാണ് പദ്ധതിയുടെ പ്രധാന സവിശേഷത. 2140 വീടുകളില്‍ സ്ഥാപിച്ച പ്ളാന്‍റുകള്‍ വഴി പ്രതിവര്‍ഷം 1,14,968 കിലോ പാചകവാതകം ലാഭിക്കാന്‍ കഴിയുന്നു. പാചകവാതകത്തിന്‍െറ മാര്‍ക്കറ്റ് വില കണക്കാക്കിയാല്‍ പ്രതിവര്‍ഷ ലാഭം 80.48 ലക്ഷം രൂപ. ജൈവമാലിന്യം ശേഖരിച്ച് സംസ്കരിക്കുന്നതിനാല്‍ നഗരത്തിലെ 16 സ്ഥലങ്ങളില്‍ തുമ്പൂര്‍മുഴി മാതൃകയില്‍ 116 എയ്റോബിക് കമ്പോസ്റ്റ് യൂനിറ്റുകളും സ്ഥാപിച്ചു. ശുചീകരണ തൊഴിലാളികളെ കൊണ്ട് ജൈവമാലിന്യം ശേഖരിക്കുകയും ഇവ ജൈവവളമാക്കി മാറ്റുകയും ചെയ്യുന്നു. 16 കേന്ദ്രങ്ങളില്‍ സ്ഥാപിച്ച 116 യൂനിറ്റുകളിലായി പ്രതിവര്‍ഷം 696 ടണ്‍ മാലിന്യം ജൈവവളമാക്കി മാറ്റുന്നുണ്ട്. പൈപ്പ് കമ്പോസ്റ്റ് യൂനിറ്റുകള്‍ വഴി പ്രതിവര്‍ഷം 450 ടണ്‍ മാലിന്യവും സംസ്കരിക്കുന്നു. എയ്റോബിക് കമ്പോസ്റ്റ് യൂനിറ്റ് വഴി പ്രതിവര്‍ഷം 208 ടണ്ണും പൈപ്പ് കമ്പോസ്റ്റ് യൂനിറ്റുകളില്‍ 135 ടണ്ണും ജൈവവളം ഉല്‍പാദിപ്പിക്കുന്നുണ്ട്. 52 വാര്‍ഡുകളിലായി ഇനിയും 2000ലേറെ ബയോഗ്യാസ് പ്ളാന്‍റുകളും 11,750 പൈപ്പ് കമ്പോസ്റ്റുകളും സ്ഥാപിക്കാന്‍ കഴിയുമെന്ന് ചെയര്‍പേഴ്സണ്‍ മേഴ്സി ഡയാന മാസിഡോയും വൈസ് ചെയര്‍മാന്‍ ബി. അന്‍സാരിയും പറഞ്ഞു. ബയോഗ്യാസ് പ്ളാന്‍റുകള്‍ക്ക് 75 ശതമാനവും പൈപ്പ് കമ്പോസ്റ്റ് യൂനിറ്റുകള്‍ക്ക് 90 ശതമാനവും സബ്സിഡി നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ ഐ.ആര്‍.ടി.സി ഡയറക്ടര്‍ പ്രഫ. പി.കെ. രവീന്ദ്രന്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം.ജി. സതീദേവി എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story