Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഹൈടെക് മദ്യ സൂപ്പര്‍...

ഹൈടെക് മദ്യ സൂപ്പര്‍ മാര്‍ക്കറ്റ് തുറക്കാനുള്ള നീക്കം ഉപേക്ഷിക്കണം

text_fields
bookmark_border
മാവേലിക്കര: ഹൈടെക് മദ്യ സൂപ്പര്‍ മാര്‍ക്കറ്റ് കണ്‍സ്യൂമര്‍ ഫെഡിന്‍െറ നേതൃത്വത്തില്‍ തുറക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മദ്യവിരുദ്ധ ജനകീയ മുന്നണി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സര്‍ക്കാറിന്‍െറ പ്രതിച്ഛായ തകര്‍ക്കുന്ന തീരുമാനമാണിത്. കണ്‍സ്യൂമര്‍ ഫെഡില്‍ അഴിമതി വളര്‍ത്താന്‍ ഇത് ഉപകരിക്കും. കോട്ടയം, പാലാ, ഏറ്റുമാനൂര്‍ എന്നിവിടങ്ങളില്‍ ഹൈടെക് ഷാപ്പുകള്‍ തുറക്കാനാണ് നീക്കം. ബിവറേജസ് ഒൗട്ട്ലെറ്റുകള്‍ പത്തുശതമാനം വീതം വര്‍ഷംതോറും പൂട്ടുമെന്ന പ്രഖ്യാപനത്തെ അട്ടിമറിക്കുന്നതാണിത്. മുന്നണിയുടെ ദക്ഷിണമേഖലാ സമ്മേളനം 19ന് മാവേലിക്കര അമലഗിരി ബിഷപ് ഹൗസില്‍ ചേരും. ഒക്ടോബര്‍ 15ന് രാവിലെ 10ന് കലക്ടറേറ്റ് ഉപരോധിക്കും. വാര്‍ത്താസമ്മേളനത്തില്‍ മുന്നണി ചെയര്‍മാന്‍ ഫാ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, സ്വാമി ഗുരു ജ്ഞാനാനന്ദന്‍, ചുനക്കര ജനാര്‍ദനന്‍ നായര്‍, നൗഷാദ് മാങ്കാങ്കുഴി, ഫാ. ടി.ജെ. ആന്‍റണി, ലീലാമ്മ എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:
Next Story