Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപൊതുസ്ഥലങ്ങളിലെ കൊടി ...

പൊതുസ്ഥലങ്ങളിലെ കൊടി തോരണങ്ങള്‍ നീക്കണം –പൊലീസ്

text_fields
bookmark_border
ചാരുംമൂട്: മാവേലിക്കര താലൂക്കിലെ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെയും മറ്റ് സംഘടനകളുടെയും കൊടിതോരണങ്ങള്‍ നീക്കണമെന്ന് പൊലീസ്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിതോരണങ്ങള്‍ നശിപ്പിക്കപ്പെടുന്നത് മേഖലയില്‍ വ്യാപക സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്നതിനെ തുടര്‍ന്നാണ് തീരുമാനം. ചാരുംമൂട് മേഖലയില്‍ ഉണ്ടായ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ അടിസ്ഥാനത്തിലാണ് രണ്ടുദിവസത്തിനകം കൊടിതോരണങ്ങള്‍ നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടി ഭാരവാഹികള്‍ക്ക് പൊലീസ് കത്ത് നല്‍കിയത്. നൂറനാട്ട് ശ്രീകൃഷ്ണജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷങ്ങളും പ്രശ്നങ്ങളും ചെങ്ങന്നൂര്‍ എ.എസ്.പി ഡോ. അരുള്‍ ആര്‍.ബി. കൃഷ്ണ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ചചെയ്ത് പരിഹരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Show Full Article
TAGS:
Next Story