Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Sep 2015 11:13 AM GMT Updated On
date_range 10 Sep 2015 11:13 AM GMTമാവേലിക്കരയുടെ സ്വന്തം ‘ഡ്രൈവര്‍ സ്വാമി’ യാത്രയായി
text_fieldsbookmark_border
മാവേലിക്കര: മാവേലിക്കരയുടെ പാതകളില്‍ ഓടിയിരുന്ന വിവിധ സ്വകാര്യബസുകളില്‍ മൂന്നുപതിറ്റാണ്ടിലേറെ നാട്ടുകാരുടെ പ്രിയപ്പെട്ട ഡ്രൈവറായി ജോലിനോക്കിയിരുന്ന സ്വാമിയെന്ന് നാട്ടുകാര്‍ സ്നേഹപൂര്‍വം വിളിക്കുന്ന ചെട്ടികുളങ്ങര കടവൂര്‍ കളക്കാട്ട് പടീറ്റതില്‍ സി.എന്‍. കൃഷ്ണന്‍കുട്ടി യാത്രയായി. 77 വയസ്സായിരുന്നു. 10 വര്‍ഷത്തെ മിലിറ്ററി സേവനത്തിനുശേഷം ’70കളുടെ തുടക്കം മുതല്‍ 10വര്‍ഷം മുമ്പുവരെ പതിറ്റാണ്ടുകളോളം ജനങ്ങള്‍ക്ക് സുരക്ഷിതയാത്ര ഉറപ്പാക്കി ബസോടിക്കുന്നതില്‍ മറ്റുള്ള ഡ്രൈവര്‍മാര്‍ക്ക് മാതൃകയായിരുന്നു സ്വാമി. വാഹനമോടിക്കുന്നതിന്‍െറ ചെറിയ ഇടവേളകളില്‍ യാത്രക്കാര്‍ക്ക് അറിവ് പകരാനും അവരെ ബോധവത്കരിക്കാനും സ്വാമി സമയം കണ്ടത്തെിയിരുന്നു. യാത്രക്കിടെ തന്‍െറ മുന്നില്‍ കാണുന്ന ഏതിനെക്കുറിച്ചുമുള്ള അഭിപ്രായങ്ങള്‍ യാത്രക്കാരുമായി പങ്കുവെച്ചിരുന്നതായി സ്വാമിയോടൊപ്പം ജോലി ചെയ്തിരുന്നവര്‍ ഓര്‍ക്കുന്നു. ബസില്‍ പുക വലിക്കുന്നവരെ പുറത്താക്കാനും ബസിനുള്ളില്‍ അപമര്യാദയായി പെരുമാറുന്നവരെ കൈകാര്യം ചെയ്യാനും അദ്ദേഹം മടിച്ചിരുന്നില്ല. സ്വാമിയുടെ ഈ സ്വഭാവ പ്രത്യേകത കാരണം ‘പ്രതികരിക്കുന്ന ഡ്രൈവര്‍’ ബഹുമതി നാട്ടുകാര്‍ കൊടുത്തിരുന്നു. ശാരീരിക അസ്വാസ്ഥ്യംമൂലം സ്വാമി ഏറെക്കാലമായി ജോലിയില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
Next Story