Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sep 2015 11:40 AM GMT Updated On
date_range 4 Sep 2015 11:40 AM GMTദേശീയപാതയരികില്‍ പാര്‍ക്കുചെയ്ത ഇന്‍സുലേറ്റഡ് വാന്‍ സാമൂഹികവിരുദ്ധര്‍ കത്തിച്ചു
text_fieldsbookmark_border
അമ്പലപ്പുഴ: വീടിന് മുന്നില്‍ ദേശീയപാതയരികില്‍ പാര്‍ക്കുചെയ്തിരുന്ന ഇന്‍സുലേറ്റഡ് വാന്‍ സാമൂഹികവിരുദ്ധ സംഘം കത്തിച്ചു. പുന്നപ്ര വണ്ടാനം ഷറഫുല്‍ ഇസ്ലാം സംഘം പള്ളിയുടെ കിഴക്കുഭാഗത്ത് ദേശീയപാതയരികില്‍ പാര്‍ക്കുചെയ്ത വാന്‍ ആണ് വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ തീവെച്ച് നശിപ്പിച്ചത്. കഴിഞ്ഞദിവസം വണ്ടാനം പടിഞ്ഞാറ് പൊഴിക്കര മുസ്ലിം ജമാഅത്തിന്‍െറ കീഴിലുള്ള ഹിദായ തൈക്കാവ് പള്ളിയുടെ ജനല്‍ചില്ലുകള്‍ തകര്‍ത്തതിന് പിന്നാലെയാണ് ചെമ്മീന്‍ വ്യവസായിയും ഐസ്പ്ളാന്‍റ് ഉടമയുമായ വണ്ടാനം ഷറഫുല്‍ ഇസ്ലാം സംഘം പള്ളി ട്രഷറര്‍ ടി.കെ.പി. സലാഹുദ്ദീന്‍െറ ഉടമസ്ഥതയിലുള്ള വാന്‍ കത്തിച്ചത്. ചെമ്മീനും ഐസും കൊണ്ടുപോകുന്ന വാഹനമായിരുന്നു. സലാഹുദ്ദീന്‍െറ വീടിന് അരികിലുള്ള ഐസ്പ്ളാന്‍റിലെ ഓപറേറ്റര്‍ ആണ് വാന്‍ കത്തുന്നത് കണ്ടത്. ഉടന്‍തന്നെ സലാഹുദ്ദീനെയും ഐസ് പ്ളാന്‍റിലെ ജീവനക്കാരനെയും വിളിച്ച് വിവരം അറിയിച്ചു. സ്ഥലത്തത്തെിയ സലാഹുദ്ദീനും മകന്‍ റിന്‍ഷാദും പ്ളാന്‍റ് ജീവനക്കാരും ചേര്‍ന്ന് തീയണക്കാന്‍ ശ്രമിച്ചു. ഫയര്‍ഫോഴ്സ് എത്തുന്നതിന് മുമ്പുതന്നെ വാഹനത്തിലെ തീ അയണക്കാന്‍ കഴിഞ്ഞെങ്കിലും മുന്‍ഭാഗം മുഴുവനും കത്തിയമര്‍ന്നു. എന്‍ജിനും കാബിന്‍ ഭാഗവും കത്തിയമര്‍ന്ന നിലയിലാണ്. പുന്നപ്ര പൊലീസ് പ്രാഥമികാന്വേഷണം നടത്തി. രാവിലെ തന്നെ ജില്ലാ പൊലീസ് ചീഫ് വി. സുരേഷ്കുമാര്‍ സ്ഥലത്തത്തെി അന്വേഷണം നടത്തി. ജി. സുധാകരന്‍ എം.എല്‍.എ സ്ഥലത്ത് എത്തുകയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി ബന്ധപ്പെടുകയും ചെയ്തു. കരുവാറ്റയിലുണ്ടായിരുന്ന മന്ത്രി ഉച്ചക്ക് ഒന്നരയോടെ സ്ഥലത്തത്തെി എം.എല്‍.എയോടും പൊലീസ് ഉദ്യോഗസഥരോടും ചര്‍ച്ചനടത്തി. പുന്നപ്രയില്‍ ആസൂത്രിതമായി നടക്കുന്ന ആക്രമണങ്ങള്‍ തടയാന്‍ പൊലീസിന് മന്ത്രി നിര്‍ദേശം നല്‍കി. കുറ്റക്കാരെ കണ്ടത്തെി കര്‍ശന നടപടിയെടുക്കാനും നിര്‍ദേശിച്ചു. പുന്നപ്രയില്‍ നടക്കുന്ന ആക്രമണങ്ങള്‍ രാഷ്ട്രീയമല്ളെന്ന് ജി. സുധാകരന്‍ എം.എല്‍.എ പറഞ്ഞു. പള്ളിക്കുനേരെയും ആക്രമണമുണ്ടായി. ഇതുവരെ ആരെയും പിടികൂടാനോ സംശയമുള്ളവരെ ചോദ്യംചെയ്യാനോ പൊലീസ് തയാറായിട്ടില്ല. മനപ്പൂര്‍വം സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പുന്നപ്ര കേന്ദ്രീകരിച്ച് രാത്രികാല പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. സംഭവസ്ഥലത്ത് കുറ്റാന്വേഷണ സംഘവും മൊബൈല്‍ യൂനിറ്റും എത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധര്‍ വാനിന്‍െറയും മറ്റും ഭാഗങ്ങള്‍ പരിശോധിച്ചു. ഡോഗ് സ്ക്വാഡും എത്തിയിരുന്നു. മണംപിടിച്ച നായ തെക്കുഭാഗത്തേക്ക് ഓടിയപ്പോള്‍ നാട്ടുകാരും പൊലീസുകാരും പിന്തുടര്‍ന്നു. കുറവന്‍തോട് വരെ എത്തിയ നായ നിന്നു. പള്ളിക്ക് നേരെയും പുന്നപ്ര-വണ്ടാനം ഷറഫുല്‍ ഇസ്ലാം സംഘം പള്ളി ട്രഷറര്‍ ടി.കെ.പി. സലാഹുദ്ദീന്‍െറ വാഹനത്തിനും നേരെയുണ്ടായ ആക്രമണത്തില്‍ വണ്ടാനം ഷറഫുല്‍ ഇസ്ലാം സംഘം പള്ളി പ്രസിഡന്‍റ് സലിം വാണിയപ്പുരക്കല്‍ പ്രതിഷേധിച്ചു. കുറ്റക്കാരെ കണ്ടത്തെി മാതൃകാപരമായി ശിക്ഷിക്കണം. മത സ്ഥാപനങ്ങള്‍ക്ക് നേരെയും സാമുദായിക നേതാക്കള്‍ക്ക് നേരെയും അവരുടെ സ്വത്തുകള്‍ക്ക് നേരെയും നിരന്തരം ഉണ്ടാകുന്ന ആക്രമണങ്ങളില്‍ പുന്നപ്ര, വണ്ടാനം പ്രദേശങ്ങളില്‍ ശക്തമായ പ്രതിഷേധം നിലനില്‍ക്കുകയാണ്. പ്രദേശത്ത് പൊലീസ് ശക്തമായ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Next Story