Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവിദ്യാര്‍ഥികള്‍...

വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ഓട്ടോയില്‍ കാറിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്

text_fields
bookmark_border
മണ്ണഞ്ചേരി: ഓട്ടോയില്‍ കാറിടിച്ച് വിദ്യാര്‍ഥികള്‍ അടക്കം അഞ്ചുപേര്‍ക്ക് പരിക്ക്. ആലപ്പുഴ മാതാ സീനിയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളായ ആതില (11), റിയ (എട്ട്), കൃഷ്ണ (എട്ട്), ആദിത്യ (ആറ്), ഓട്ടോ ഡ്രൈവര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയപാതയില്‍ പാതിരപ്പള്ളി ജങ്ഷന് സമീപം ബുധനാഴ്ച വൈകുന്നേരം 4.15ഓടെയാണ് അപകടം. കൊല്ലം ശാസ്താംകോട്ടയില്‍ നിന്നും എറണാകുളത്തേക്ക് രോഗിയുമായി പോകുകയായിരുന്ന കാറാണ് ഓട്ടോയില്‍ ഇടിച്ചത്. സ്കൂള്‍വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ഥികളാണ് ഓട്ടോയില്‍ ഉണ്ടായിരുന്നത്. ഓടിക്കൂടിയ നാട്ടുകാര്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചു. ആലപ്പുഴ ട്രാഫിക് പൊലീസ് മേല്‍നടപടി സ്വീകരിച്ചു.
Show Full Article
TAGS:
Next Story