Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2015 12:05 PM GMT Updated On
date_range 25 Oct 2015 12:05 PM GMTഐ.എന്‍.എല്ലിന് വര്‍ഗീയ കാഴ്ചപ്പാടില്ല –എം.എ. ബേബി
text_fieldsbookmark_border
ആലപ്പുഴ: മുസ്ലിം ലീഗില്‍ പതിഞ്ഞുകിടക്കുന്ന വര്‍ഗീയ സ്വഭാവത്തില്‍നിന്ന് അവര്‍ക്ക് മുക്തിനേടാന്‍ കഴിഞ്ഞിട്ടില്ളെന്നും പ്രമാണിമാരുടെ താല്‍പര്യമാണ് അവര്‍ സംരക്ഷിക്കുന്നതെന്നും സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി. മുസ്ലിം ജനസാമാന്യത്തിന്‍െറ താല്‍പര്യങ്ങള്‍ അവര്‍ക്ക് പ്രശ്നമല്ല. ലീഗുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുന്നുവെന്ന് പ്രചരിപ്പിക്കുന്നത് സംഘ്പരിവാര്‍ നടത്തുന്ന കൊലപാതകങ്ങളില്‍നിന്ന് ശ്രദ്ധതിരിച്ചുവിടാന്‍ വേണ്ടിയാണ്. എസ്.ഡി.പി.ഐ പോലെയോ ഐ.എസ് പോലെയോ ഭീകര തീവ്രവാദ സംഘടനയല്ല മുസ്ലിം ലീഗ്. ലീഗില്‍ മറ്റ് വിഭാഗത്തില്‍പെട്ട ആളുകളില്‍ ചിലരൊക്കെ പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ പാര്‍ട്ടികള്‍ക്കും മതേതര-വര്‍ഗീയ സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്ന കമ്പനിയല്ല സി.പി.എം. അതേസമയം, ഐ.എന്‍.എല്‍ പല പരിണാമങ്ങളിലൂടെ രൂപപ്പെട്ട സംഘടനയാണ്. അതിന് വര്‍ഗീയ കാഴ്ചപ്പാടില്ല. സമൂഹത്തിലെ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും ചൂഷണം അനുഭവിക്കുന്നവര്‍ക്കും വേണ്ടിയുള്ള പ്രസ്ഥാനമെന്നാണ് അതിന്‍െറ നേതാക്കള്‍ വ്യക്തമാക്കുന്നത്. ഇടതുമുന്നണിയുമായി അവര്‍ സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. സഹകരിപ്പിക്കാവുന്ന ഒരു പാര്‍ട്ടിയാണത്. എങ്കിലും ഘടകകക്ഷിയായിട്ടില്ല. വര്‍ഗീയ പ്രവര്‍ത്തനത്തിന്‍െറ ഒരു രീതിയില്‍ കൂടിയും അവര്‍ പോയിട്ടില്ളെന്നും ബേബി പറഞ്ഞു. തീവ്ര പ്രസംഗം നടത്തിയ മഅ്ദനിയും അതിനുശേഷം ജയിലില്‍ മരണയാതന അനുഭവിച്ച് പുറത്തുവന്ന മഅ്ദനിയും എന്ന രണ്ട് തലങ്ങള്‍ മഅ്ദനിക്കുണ്ട്. രാജ്യത്തിന്‍െറ നിയമവ്യവസ്ഥയെ അംഗീകരിച്ചും മതേതരത്വത്തിനുവേണ്ടി നിലകൊണ്ടും പ്രവര്‍ത്തിക്കുന്ന നിലപാടാണ് അദ്ദേഹത്തിനുള്ളത്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ താന്‍ ന്യായീകരിക്കുന്നതായും ബേബി പറഞ്ഞു. ആലപ്പുഴ പ്രസ്ക്ളബിന്‍െറ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Next Story