Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightആയുര്‍വേദ...

ആയുര്‍വേദ ആശുപത്രിക്കെട്ടിടത്തിന്‍െറ കോണ്‍ക്രീറ്റ് ഇളകിവീണു; രണ്ടുപേര്‍ക്ക് പരിക്ക്്

text_fields
bookmark_border
ആലപ്പുഴ: ജില്ലാ ആയുര്‍വേദ ആശുപത്രിക്കെട്ടിടത്തിന്‍െറ കോണ്‍ക്രീറ്റ് ഇളകിവീണ് രണ്ട് രോഗികള്‍ക്ക് പരിക്ക്. വെള്ളക്കിണര്‍ ജങ്ഷന് തെക്കുഭാഗത്തെ ആയുര്‍വേദ ആശുപത്രിയില്‍ ശനിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. ഡോക്ടറെ കണ്ടശേഷം ഫാര്‍മസിക്കുമുന്നില്‍ ക്യൂനില്‍ക്കുമ്പോഴാണ് കോണ്‍ക്രീറ്റ് പാളികള്‍ രണ്ടുപേരുടെ ശരീരത്ത് വീണത്. കാലപ്പഴക്കവും അറ്റകുറ്റപ്പണി നടത്താത്തതും മൂലം പലപ്പോഴും അപകടങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന് രോഗികള്‍ പറഞ്ഞു. ഇതിനുമുമ്പും സമാനസംഭവം ഉണ്ടായിട്ടുണ്ട്. ആശുപത്രിയുടെ ഒന്നാംനിലയിലും കഷായമുണ്ടാക്കുന്ന അടുക്കളയിലടക്കം കോണ്‍ക്രീറ്റ് ഇളകിവീഴാറുണ്ട്. പല ഭാഗത്തും അപകടഭീഷണിയുണ്ട്. ശാരീരിക അവശതകളുമായി വരുന്ന രോഗികള്‍ക്ക് ഇത് ഭയാശങ്ക ഉണ്ടാക്കുന്നു. ഇക്കാര്യത്തില്‍ നടപടി യഥാസമയം സ്വീകരിച്ചിട്ടില്ല. ഇപ്പോള്‍ തെരഞ്ഞെടുപ്പിന്‍െറ പേരുപറഞ്ഞ് അവര്‍ കൈയൊഴിയുകയാണ്.
Show Full Article
TAGS:
Next Story