Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഎ ഗ്രൂപ്പിനെ...

എ ഗ്രൂപ്പിനെ തുടച്ചുനീക്കി ഐ യുടെ പടയോട്ടം

text_fields
bookmark_border
ആലപ്പുഴ: ആലപ്പുഴ നഗരസഭയില്‍ 40 വാര്‍ഡുകളില്‍ മത്സരിക്കുന്ന കോണ്‍ഗ്രസില്‍ ഗ്രൂപ് വടംവലി മൂലം സ്ഥാനാര്‍ഥി ലിസ്റ്റ് അന്തിമമായില്ല. എ വിഭാഗത്തെ നിലംപരിശാക്കുന്ന തന്ത്രങ്ങളുമായി ഐ വിഭാഗം മുന്നേറുമ്പോള്‍ എ വിഭാഗത്തിലെ പല നേതാക്കളും നാണംകെട്ട് മത്സരിക്കാനില്ളെന്നുപറഞ്ഞ് കളംവിടുകയാണ്. സൂചികുത്താന്‍ പോലും സ്ഥലം നല്‍കില്ളെന്ന് പാണ്ടവരോട് പറഞ്ഞ കൗരവരുടെ സ്വഭാവത്തിലേക്ക് ഐ ഗ്രൂപ് നീങ്ങുന്നുവെന്നാണ് എ ഗ്രൂപ്പിന്‍െറ പരിദേവനം. 40ല്‍ പകുതിപോലും എ ഗ്രൂപ് ചോദിച്ചില്ല. 15 സീറ്റ് നല്‍കണമെന്ന് യാചിച്ചു. ഐ പക്ഷം അത് തള്ളിക്കളഞ്ഞു. അവസാനം 12 നല്‍കുമോയെന്നായി. അതും രക്ഷയില്ല. അവസാനം 10 സീറ്റെങ്കിലും നല്‍കി എ ഗ്രൂപ്പില്‍ നില്‍ക്കുന്ന പ്രവര്‍ത്തകരെ മത്സരിപ്പിക്കാന്‍ അവസരം നല്‍കണമെന്ന് അഭ്യര്‍ഥിച്ചിട്ടും ഐ വിഭാഗം വഴങ്ങുന്നില്ല. ചര്‍ച്ച പുരോഗമിക്കുമ്പോള്‍ എ വിഭാഗത്തിലെ പല നേതാക്കളും സ്ഥാനാര്‍ഥിത്വം കിട്ടാതെ അലയുകയാണ്. കഴിഞ്ഞകാലങ്ങളില്‍ ആലപ്പുഴ നഗരസഭയില്‍ നിര്‍ണായക സ്വധീനമുണ്ടായിരുന്ന എ ഗ്രൂപ്പിനെ തുടച്ചുനീക്കുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഘടകകക്ഷികള്‍ പോലും അതൃപ്തരാണ്. എ ഗ്രൂപ്പിനോട് ഇതാണ് അവസ്ഥയെങ്കില്‍ തങ്ങള്‍ക്ക് എന്തുനീതി ലഭിക്കുമെന്ന് അവര്‍ ചോദിക്കുന്നു. അതേസമയം, പല പാര്‍ട്ടികളിലും ഓടിനടന്ന് അവസാനം എങ്ങുനിന്നും സ്ഥനാര്‍ഥിയാകാന്‍ കഴിയാതെവന്നപ്പോള്‍ കോണ്‍ഗ്രസിലെ ചില നേതാക്കളുടെ പിന്തുണയോടെ ഐ ഗ്രൂപ് പട്ടികയില്‍ ഇടംതേടി പാര്‍ട്ടിയുടെ ഒൗദ്യോഗിക ചിഹ്നത്തില്‍ ഭാഗ്യം കിട്ടിയ പലരും ഇത്തവണയുണ്ടെന്നാണ് പറയപ്പെടുന്നത്. അതായത് , കോണ്‍ഗ്രസ് പ്രസ്ഥാനത്തിനുവേണ്ടി പലതരത്തിലുള്ള പ്രയാസങ്ങളും അനുഭവിക്കുകയും പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമായി എങ്ങും നില്‍ക്കുകയും ചെയ്ത പ്രവര്‍ത്തകരെ കറിവേപ്പിലപോലെ വലിച്ചെറിഞ്ഞാണ് ഈ കൂട്ടര്‍ക്ക് പരവതാനി വിരിക്കുന്നതെന്ന് ഐ ഗ്രൂപ്പില്‍ തന്നെ വിമര്‍ശമുണ്ട്.
Show Full Article
Next Story